Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സക്കും റയലിനും വന്‍ ജയം, പോയിന്റ് നില തുല്യം, നേരിയ മുന്‍തൂക്കവുമായി റയല്‍ ലാലിഗ കിരീട സാധ്യത നിലനിര്‍ത്തുന്നു

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍മാഡ്രിഡിനും ബാഴ്‌സലോണക്കും മികച്ച ജയം. റയല്‍ 4-0ന് ഗ്രനഡയെ തകര്‍ത്തപ്പോള്‍ ബാഴ്‌സലോണ 4-1ന് വിയ്യാറയലിനെയും കശക്കി. അത്‌ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് എയ്ബറിനെ മറികടന്നപ്പോള്‍ സ്‌പോര്‍ട്ടിംഗ് ഗിയോണ്‍ ഇതേ മാര്‍ജിനില്‍ ലാസ് പല്‍മാസിനെ വീഴ്ത്തി.

ഇഞ്ചോടിഞ്ച്..

ഇഞ്ചോടിഞ്ച്..

ലാ ലിഗയില്‍ ബാഴ്‌സ 36 മത്സരങ്ങളില്‍ 84 പോയിന്റും റയല്‍ 35 മത്സരങ്ങളില്‍ 84 പോയിന്റും സ്വന്തമാക്കി ഇഞ്ചോടിഞ്ച് നില്‍ക്കുന്നു. ഒരു മത്സരം അധികം കളിക്കാനുള്ളതിനാല്‍ റയലിന് മുന്‍തൂക്കമുണ്ട്. ഗോള്‍ ആവറേജില്‍ ബാഴ്‌സക്ക്ാണ് മേല്‍ക്കൈ. അതിനാല്‍ നിലവില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് ബാഴ്‌സയാണ്.

റോഡ്രിഗസും മൊറാട്ടയും ഡബിള്‍..

റോഡ്രിഗസും മൊറാട്ടയും ഡബിള്‍..

ഗ്രനഡയുടെ തട്ടകത്തില്‍ റയലിന്റെ ജയം ഗംഭീരമാക്കിയത് ഹാമിഷ് റോഡ്രിഗസും അല്‍വാര മൊറാട്ടയും നേടിയ ഇരട്ട ഗോളുകളാണ്. 3,11 മിനുട്ടുകളിലാണ് കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഹാമിഷിന്റെ ഫിനിഷിംഗ്. മൊറാട്ട 30,35 മിനുട്ടുകളിലും. ആദ്യപകുതിയില്‍ തന്നെ നാല് ഗോളുകളും പിറന്നു.

നെയ്മര്‍-മെസി-സുവാരസ്...

നെയ്മര്‍-മെസി-സുവാരസ്...

ഇരുപത്തൊന്നാം മിനുട്ടില്‍ മെസിയുടെ പാസില്‍ നെയ്മറുടെ കൂള്‍ ഫിനിഷിംഗ്. നാല്‍പ്പത്തഞ്ചാം മിനുട്ടില്‍ മെസിയുടെ തകര്‍പ്പന്‍ ഗോള്‍. ്അറുപത്തൊമ്പതാം മിനുട്ടില്‍ സുവാരസിന്റെ ഫിനിഷിംഗ്. എണ്‍പത്തിരണ്ടാം മിനുട്ടില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെസിയുടെ ഡബിള്‍. ബാഴ്‌സ തകര്‍ത്താടിയത് സുപ്പര്‍ മുന്നേറ്റക്കാരുടെ പിന്‍ബലത്തില്‍. ബകാംബു മുപ്പത്തിരണ്ടാം മിനുട്ടില്‍ വിയ്യാറയലിനായി സ്‌കോര്‍ ചെയ്തു.

സീസണില്‍ മെസിക്ക് അമ്പത് ഗോള്‍...

സീസണില്‍ മെസിക്ക് അമ്പത് ഗോള്‍...

വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നായി മെസി നടപ്പ് സീസണില്‍ അമ്പത് ഗോളുകള്‍ പൂര്‍ത്തിയാക്കി. യൂറോപ്പിലെ ടോപ് ഡിവിഷന്‍ ലീഗ് കളിക്കുന്നവരില്‍ ആദ്യം അമ്പത് ഗോളുകള്‍ പൂര്‍ത്തിയാക്കുന്നത് മെസിയാണ്.

ക്രിസ്റ്റ്യാനോക്ക് വിശ്രമം...

ക്രിസ്റ്റ്യാനോക്ക് വിശ്രമം...

ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ രണ്ടാം പാദ സെമി കളിക്കാനുള്ളതിനാല്‍ റയല്‍ മാഡ്രിഡ് കോച്ച് സിദാന്‍ സൂപ്പര്‍ താരത്തിന് വിശ്രമം അനുവദിച്ചു. ആദ്യ പാദത്തില്‍ ക്രിസ്റ്റ്യാനോ ഹാട്രിക്ക് നേടിയിരുന്നു.

ഗോള്‍ നില..

ഗോള്‍ നില..

ബാഴ്‌സലോണ 4-1 വിയ്യാറയല്‍

ഗ്രനഡ 0-4 റയല്‍ മാഡ്രിഡ്

സ്‌പോര്‍ട്ടിംഗ് ഗിയോണ്‍ 1-0 ലാസ് പല്‍മാസ്

അത്‌ലറ്റിക്കോ മാഡ്രിഡ് 1-0 എയ്ബര്‍

Story first published: Sunday, May 7, 2017, 11:53 [IST]
Other articles published on May 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+