Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയെ നോട്ടമിട്ട് ബാഴ്‌സലോണ, മെസ്സിയും റൊണോയും ഒന്നിക്കുമോ? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ടുറിന്‍: റെക്കോഡ് തുകയ്ക്ക് റയല്‍ മാഡ്രിഡില്‍ നിന്ന് ടീമിലെത്തിച്ച പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൈവിടാനൊരുങ്ങി യുവന്റസ്. കൊറോണയെത്തുടര്‍ന്ന് ടീമുകള്‍ക്കെല്ലാം കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. റൊണാള്‍ഡോയ്ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കേണ്ടി വരുന്നത് നിലവിലെ സാഹചര്യത്തില്‍ ടീമിന് ബാധ്യതയായിരിക്കുന്നതിലാണ് യുവന്റസ് റൊണാള്‍ഡോയെ ഒഴിവാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്ലബ്ബ് ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിട്ടിട്ടില്ലെങ്കിലും റൊണാള്‍ഡോയുടെ ഏജന്റ് ഇത് സംബന്ധിച്ച സൂചന നല്‍കിയിട്ടുണ്ട്. ഇറ്റാലിയന്‍ മാധ്യമങ്ങളും ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങളും പുറത്തായിരിക്കുകയാണ്. റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍ ലാലിഗ ചാമ്പ്യന്മാരായ ബാഴ്‌സലോണ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകളുള്ളത്. സ്പാനിഷ് മാധ്യമ പ്രവര്‍ത്തകനായ ഗുയില്ലം ബലാഗ്യുവാണ് ഇതിന്റെ വാര്‍ത്തകള്‍ പുറത്തുവിട്ടത്.

'എല്ലായിടത്തും നിന്നും റൊണാള്‍ഡോയ്ക്ക് ഓഫറുകളുണ്ട്. ബാഴ്‌സലോണയില്‍ നിന്നും ഓഫറുണ്ട്. എന്നാല്‍ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് റൊണാള്‍ഡോയെ വാങ്ങുകയെന്നത് എളുപ്പമല്ല. ഇത്രയും പണം മുടക്കാന്‍ ആരാണ് തയ്യാറാവുക?'-ബലാഗ്യു പറഞ്ഞു. വാര്‍ത്തകള്‍ പുറത്തുവന്നതോടെ ലയണല്‍ മെസ്സി-ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നീ ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ ഒരു കുടക്കീഴില്‍ കളിക്കുന്നത് കാണാന്‍ ഭാഗ്യം ലഭിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ഇത് നടക്കാനുള്ള സാധ്യത കുറവാണ്. കാരണം മെസ്സിക്ക് തുല്യമായ പ്രതിഫലം തന്നെ റൊണാള്‍ഡോയ്ക്കും നല്‍കേണ്ടി വരും. ഇത് ടീമിനെ സംബന്ധിച്ച് കടുത്ത ബാധ്യതയാണ്. അതിനായി താരങ്ങളെ ഒഴിവാക്കിയാല്‍ അത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി മാറും.

ronaldo

കൊറോണയെത്തുടര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്തരമൊരു നീക്കത്തിന് ബാഴ്‌സ മുതിരാനിടയില്ല. കൂടാതെ ബാഴ്‌സലോണയുടെ ചിരവൈരികളായ റയല്‍ മാഡ്രിഡിനൊപ്പം 9 വര്‍ഷത്തോളം റൊണാള്‍ഡോ കളിച്ചതാണ്. അതിനാല്‍ത്തന്നെ ബാഴ്‌സലോണ താരങ്ങളുമായി മികച്ച ബന്ധമല്ല റൊണാള്‍ഡോയ്ക്കുള്ളത്. ഇതും റൊണാള്‍ഡോയുടെ ബാഴ്‌സലോണയിലേക്കുള്ള വരവിനെ തടുക്കുമെന്നുറപ്പ്. അവസാന രണ്ട് സീസണിലും യുവന്റസിന് പ്രതീക്ഷിച്ച നേട്ടം സമ്മാനിക്കാന്‍ റൊണാള്‍ഡോയ്ക്കായില്ല. ചാമ്പ്യന്‍സ് ലീഗ് കിരീടം പ്രതീക്ഷിച്ചാണ് റൊണാള്‍ഡോയെ റാഞ്ചിയതെങ്കിലും രണ്ട് സീസണിലും നിരാശപ്പെടുത്തി. യുവന്റസ് കൈവിട്ടാല്‍ റൊണാള്‍ഡോയുടെ പുതിയ തട്ടകം ഏതെന്ന് കാത്തിരുന്ന് തന്നെ നമുക്ക് കാണാം. പിഎസ്ജിയിലേക്ക് റൊണാള്‍ഡോയ്ക്ക് നോട്ടമുണ്ടെങ്കിലും താരത്തിന്റെ ഉയര്‍ന്ന പ്രതിഫലം താങ്ങാന്‍ ക്ലബ്ബിന് സാധിച്ചേക്കില്ല. 35കാരനായ റൊണാള്‍ഡോ ഇത്തവണയും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.

Story first published: Thursday, August 13, 2020, 20:05 [IST]
Other articles published on Aug 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+