Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാജാക്കന്‍മാരില്ലാതെ എന്ത് കിങ്‌സ് കപ്പ്? നൂകാംപില്‍ കണക്കുതീര്‍ത്തു... ബാഴ്‌സയ്ക്കു സെമി ബെര്‍ത്ത്

മാഡ്രിഡ്: കിങ്‌സ് കപ്പ് (കോപ്പാ ഡെല്‍ റേ) ഫുട്ബോളില്‍ നിലവിലെ ജേതാക്കളായ ബാഴ്‌സലോണയ്ക്കു സെമി ഫൈനല്‍ ടിക്കറ്റ്. രണ്ടാംപാദ ക്വാര്‍ട്ടറില്‍ എസ്പാന്യോളിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബാഴ്‌സ കീഴടക്കുകയായിരുന്നു. ഒന്നാംപാദത്തിലേറ്റ 0-1ന്റെ തോല്‍വിക്ക് രണ്ടാംപാദത്തില്‍ കണക്കുതീര്‍ത്താണ് ബാഴ്‌സയുടെ സെമി ഫൈല്‍ മുന്നേറ്റം. കളി തുടങ്ങി അര മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും എസ്പാന്യോളിന്റെ വലയില്‍ രണ്ടു വട്ടം പന്തെത്തിച്ച് ബാഴ്‌സ വിജയമുറപ്പിച്ചിരുന്നു.

1

ഒമ്പതാ മിനിറ്റില്‍ ഉറുഗ്വേ ഗോളടിവീരന്‍ ലൂയിസ് സുവാരസിലൂടെയാണ് ബാഴ്‌സ അക്കൗണ്ട് തുറക്കുന്നത്. 25ാം മിനിറ്റില്‍ ടീമിന്റെ വിജയമുറപ്പാക്കിക്കൊണ്ട് ലയണല്‍ മെസ്സി രണ്ടാം ഗോളും കണ്ടെത്തി. ബാഴ്‌സയെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതകളുള്ള മല്‍സരം കൂടിയായിരുന്നു ഇത്. 80,000ത്തോളം വരുന്ന ഹോംഗ്രൗണ്ടായ നൂകാംപില്‍ ബ്രസീലിയന്‍ പ്ലേമേക്കര്‍ ഫിലിപ്പെ കുട്ടീഞ്ഞോ ബാഴ്‌സയ്ക്കു വേണ്ടി ഈ മല്‍സരത്തില്‍ അരങ്ങേറി.

ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ രണ്ടാമത്തെ ട്രാന്‍സ്ഫര്‍ തുകയ്ക്ക് ബാഴ്‌സയിലെത്തിയ കുട്ടീഞ്ഞോ 68ാം മിനിറ്റില്‍ ആന്ദ്രെസ് ഇനിയേസ്റ്റയ്ക്കു പകരമാണ് കുട്ടീഞ്ഞോ കളിച്ചത്. ഈ കളിയുടെ കിക്കോഫിന് മുമ്പ് അര്‍ജന്റൈന്‍ ഡിഫന്‍ഡര്‍ ജാവിയര്‍ മഷെറാനോയ്ക്ക് ബാഴ്‌സ യാത്രയപ്പ് നല്‍കുകയും ചെയ്തു. ചൈനീസ് ലീഗിലേക്കാണ് മഷെറാനോ ചേക്കേറുന്നത്.

2

സെമി ഫൈനലില്‍ കടന്നതോടെ തുടര്‍ച്ചയായി നാലു വട്ടം കിങ്‌സ് കപ്പ് ജേതാക്കളായ അത്‌ലറ്റിക് ബില്‍ബാവോയുടെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള സുവര്‍ണാവസരമാണ് ബാഴ്‌സയ്ക്കു ലഭിച്ചിരിക്കുന്നത്. 1930കളിലായിരുന്നു തുടരെ നാലു ട്രോഫികള്‍ നേടി ബില്‍ബാവോ ചരിത്രം കുറിച്ചത്.

Story first published: Friday, January 26, 2018, 8:58 [IST]
Other articles published on Jan 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+