For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇരട്ടച്ചങ്കന്‍ മെസ്സി... ഫൈവ് സ്റ്റാര്‍ ബാഴ്‌സലോണ, പറന്നിറങ്ങി അവസാന എട്ടില്‍

രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ബാഴ്‌സ 5-0ന് സെല്‍റ്റാവിഗോയെ തകര്‍ത്തു

By Manu

മാഡ്രിഡ്: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇരട്ടഗോളിലേറി ബാഴ്‌സലോണ കോപ്പ ഡെല്‍ റേ (കിങ്‌സ് കപ്പ്) ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ സെല്‍റ്റാവിഗോയെ ബാഴ്‌സ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കു മുക്കുകയായിരുന്നു. രണ്ടാംനിര ടീമുമായി ഇറങ്ങിയ ബാഴ്‌സയെ ഒന്നാംപാദത്തില്‍ സെല്‍റ്റ് 1-1ന് സമനിലയില്‍ കുരുക്കിയിരുന്നു. അതുകൊണ്ടു തന്നെ നിര്‍ണായകമായ രണ്ടാംപാദത്തില്‍ ശക്തമായ ഇലവനെയാണ് ബാഴ്‌സ കോച്ച് അണിനിരത്തിയത്. ഇരുപാദങ്ങളിലുമായി 6-1ന്റെ വമ്പന്‍ ജയമാണ് ബാഴ്‌സ ആഘോഷിച്ചത്.

1

ഹോംഗ്രൗണ്ടായ നൂകാംപില്‍ മല്‍സരം തുടങ്ങി 20 മിനിറ്റിനുള്ളില്‍ തന്നെ ബാഴ്‌സ 2-0ന്റെ മികച്ച ലീഡ് കരസ്ഥമാക്കിയിരുന്നു. മെസ്സിയാണ് രണ്ടു മിനിറ്റിനിടെ രണ്ടു ഗോള്‍ നേടി സെല്‍റ്റയെ നിഷ്പ്രഭരാക്കിയത്. 13, 15 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. 28ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബ ബാഴ്‌സയുടെ സ്‌കോര്‍ 3-0 ആക്കി ഉയര്‍ത്തി. രണ്ടു മിനിറ്റ് കഴിയുമ്പോഴേക്കും വീണ്ടും സെല്‍റ്റയുടെ വല കുലുങ്ങി. ഇത്തവണ ലൂയിസ് സുവാരസിന്റെ വകയായിരുന്നു ഗോള്‍. 4-0ന്റെ ആധികാരിക ലീഡുമായാണ് ബാഴ്‌സ ഒന്നാപകുതിയില്‍ കളംവിട്ടത്. ബാഴ്‌സയുടെ ഗോള്‍ദാഹം തീര്‍ന്നിരുന്നില്ല. ഫൈനല്‍ വിസിലിന് മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഇവാന്‍ റാക്കിറ്റിച്ച് ടീമിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ബാഴ്‌സയുടെ മൂന്നു ഗോളുകള്‍ക്കു വഴിയൊരുക്കിയത് ജോര്‍ഡി ആല്‍ബയായിരുന്നു.

2

ബാഴ്‌സയുടെ വരവോടെ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. റയല്‍ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ്, വലന്‍സിയ, സെവിയ്യ, എസ്പാന്യോള്‍, ലെഗന്‍സ്, അലാവസ് എന്നീ ടീമുകളാണ് ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്ത മറ്റു ക്ലബ്ബുകള്‍.

Story first published: Friday, January 12, 2018, 9:29 [IST]
Other articles published on Jan 12, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+