Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സക്ക് ആറ് ഗോള്‍ ജയം, റയല്‍ ക്രിസ്റ്റിയാനോയിലൂടെ തോല്‍വി ഒഴിവാക്കി, ലാ ലിഗയില്‍ ഇളക്കിപ്രതിഷ്ഠ!!!

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ പരാജയമുഖത്ത് നിന്ന് റയല്‍ മാഡ്രിഡിന്റെ തിരിച്ചുവരവ് കണ്ടപ്പോള്‍ ബാഴ്‌സലോണ ഗോളില്‍ ആറാടുന്ന കാഴ്ചയായിരുന്നു മറുഭാഗത്ത്. വിയ്യാറയല്‍, ഗ്രനഡ ക്ലബ്ബുകളും ജയം കണ്ടു.

റയലിന്റെ ഫൈറ്റ് ബാക്ക്...

റയലിന്റെ ഫൈറ്റ് ബാക്ക്...

കഴിഞ്ഞ മത്സരത്തിലേത് പോലെ പിറകില്‍ നിന്ന ശേഷം തിരിച്ചടിക്കുന്ന റയല്‍ മാഡ്രിഡിനെ ലാ ലിഗ വീണ്ടും കണ്ടു. ആറ് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ലാസ് പല്‍മാസ് ഹോം ടീമായ റയലിനെ ശരിക്കും വിറപ്പിച്ചു. എട്ടാം മിനുട്ടില്‍ ഇസ്‌കോയിലൂടെ റയല്‍ മുന്നിലെത്തി. പത്താം മിനുട്ടില്‍ ഡൊമിംഗിലൂടെ എവേ ടീംസമനിലയെടുത്തു. അമ്പത്താറാം മിനുട്ടില്‍ പെനാല്‍റ്റി. വിയേറയിലൂടെ പല്‍മാസ് മുന്നില്‍, 2-1. അമ്പത്തൊമ്പതാം മിനുട്ടില്‍ കെവിന്‍ പ്രിന്‍സ് ബോട്ടെംഗിലൂടെ പല്‍മാസ് 3-1ന് മുന്നില്‍. ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളുകളില്‍ (86, 89) റയല്‍ ആവേശകരമായ സമനില നേടിയെടുത്തു.

 ഗാരെത് ബെയ്‌ലിന് ചുവപ്പ് കാര്‍ഡ്...

ഗാരെത് ബെയ്‌ലിന് ചുവപ്പ് കാര്‍ഡ്...

മികച്ച രീതിയില്‍ തുടങ്ങിയ ഗാരെത് ബെയ്ല്‍ നാല്‍പ്പത്തേഴാം മിനുട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇത് റയലിന് വലിയ തിരിച്ചടിയായി. വിയറേയുടെ ഹീല്‍സില്‍ ചവിട്ടിയതിന് റഫറി ബോര്‍ബലന്‍ വെയില്‍സ് താരത്തിന് മഞ്ഞക്കാര്‍ഡ് എടുത്തു. ഇതേത്തുടര്‍ന്ന് ബെയ്ല്‍ എതിര്‍ താരവുമായി കൊമ്പുകോര്‍ത്തതോടെ റഫറി മഞ്ഞക്ക് പകരം ചുവപ്പ് തന്നെയെടുത്തു. ബെയില്‍ പിന്നീട് റയല്‍ ആരാധകരോട് ക്ഷമ ചോദിച്ചു.

ബാഴ്‌സയുടെ ആറ് ഗോളുകള്‍...

ബാഴ്‌സയുടെ ആറ് ഗോളുകള്‍...

സ്‌പോര്‍ട്ടിംഗ് ഗിയോണിനെതിരെ ബാഴ്‌സ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ജയിച്ചത്. മെസി (9 മിനുട്ട്), ലൂയിസ് സുവാരസ് (11,27), അല്‍കാസെര്‍ (49), നെയ്മര്‍ (65), റാകിറ്റിച് (87) എന്നിവരാണ് ബാഴ്‌സക്കായി ലക്ഷ്യം കണ്ടത്. ഇരുപത്തൊന്നാം മിനുട്ടില്‍ കാസ്‌ട്രോ സ്‌പോര്‍ട്ടിംഗ് ഗിയോണിന്റെ ആശ്വാസ ഗോളടിച്ചു.

 പോയിന്റ് ടേബിളില്‍...

പോയിന്റ് ടേബിളില്‍...

25 മത്സരങ്ങളില്‍ 57 പോയിന്റുമായി ബാഴ്‌സ ലാ ലിഗ ടേബിളില്‍ ഒന്നാംസ്ഥാനത്തേക്ക് കയറി. 24 മത്സരങ്ങളില്‍ 56 പോയിന്റുള്ള റയല്‍ രണ്ടാം സ്ഥാനത്ത്. ഒരു മത്സരം അധികം കളിക്കാനുള്ളതിനാല്‍ റയലിന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ അവസരമുണ്ട്.

25 മത്സരങ്ങളില്‍ 57 പോയിന്റുമായി ബാഴ്‌സ ലാ ലിഗ ടേബിളില്‍ ഒന്നാംസ്ഥാനത്തേക്ക് കയറി. 24 മത്സരങ്ങളില്‍ 56 പോയിന്റുള്ള റയല്‍ രണ്ടാം സ്ഥാനത്ത്. ഒരു മത്സരം അധികം കളിക്കാനുള്ളതിനാല്‍ റയലിന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ അവസരമുണ്ട്.

ഗോള്‍ നില

ഗോള്‍ നില

ബാഴ്‌സലോണ 6-1 സ്‌പോര്‍ട്ടിംഗ് ഗിയോണ്‍

റയല്‍മാഡ്രിഡ് 3-3 ലാസ് പല്‍മാസ്

ഒസാസുന 1-4 വിയ്യാറയല്‍

സെല്‍റ്റ വിഗോ 2-2 എസ്പാന്യോള്‍

ഗ്രനഡ 2-1 അലാവ്‌സ്

Story first published: Thursday, March 2, 2017, 9:39 [IST]
Other articles published on Mar 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+