Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പാനിഷ് ലീഗ്: ബാഴ്സലോണയ്ക്ക് ജയം, മാഡ്രിഡ് മൂന്നാം സ്ഥാനത്ത്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലുള്ള ചാംപ്യന്മാരായ ബാഴ്സലോണയ്ക്ക് രണ്ടാം മത്സരത്തിലും വിജയം. അത്ലറ്റികോ ബില്‍ബാവോയ്ക്കെതിരേയുള്ള മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. 21ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ തരാം ഇവാന്‍ റാകിറ്റിക്കാണ് നിര്‍ണായക ഗോള്‍ നേടിയത്.

കരുത്തരായ സെവിയ്യയും വില്ലാറയലും ഏറ്റുമുട്ടിയപ്പോള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ലാസ് പാല്‍മസ് ഗ്രാനഡയെ 5-1നു തോല്‍പ്പിച്ചതാണ് ഞായറാഴ്ചത്തെ മത്സരങ്ങളിലെ മറ്റൊരു പ്രത്യേകത. ശനിയാഴ്ച ഐബര്‍ വലന്‍സിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. സെല്‍റ്റാ വിഗോയ്ക്കെതിരേ റയല്‍ മാഡ്രിഡ് 2-1ന്റെ വിജയം നേടി പോയിന്റ് നിലയില്‍ മൂന്നാമതെത്തി.

barcelona

ആദ്യമത്സരത്തില്‍ റയല്‍ ബെറ്റിസിനെതിരേ 6-2ന്റെ തകര്‍പ്പന്‍ വിജയം നേടാനായത് ബാഴ്സലോണയ്ക്ക് മാഡ്രിഡിനേക്കാള്‍ മികച്ച ഗോള്‍ ശരാശരി സമ്മാനിച്ചു. ആദ്യമത്സരത്തില്‍ വലന്‍സിയയെ 4-2ന് മുട്ടുകുത്തിച്ച ലാസ് പാല്‍മസാണ് പോയിന്റ് നിലയില്‍ ഏറ്റവും മുന്നിലുള്ളത്.

Story first published: Monday, August 29, 2016, 13:19 [IST]
Other articles published on Aug 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+