Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയലിനെ പിടിച്ചു കെട്ടിയ അന്റോയിന്‍ ഗ്രിസ്മാന്‍ തന്നെ താരം !! ബാഴ്‌സയുടെ തോല്‍വിയില്‍ ചുവപ്പനായി മാറിയ നെയ്മര്‍ വില്ലനായി !!

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ മാഡ്രിഡ് ക്ലബ്ബുകളുടെ പോരാട്ടം സമനിലയില്‍ (1-1) കലാശിച്ചപ്പോള്‍ ബാഴ്‌സലോണ എവേ മാച്ചില്‍ മലാഗയോട് അട്ടിമറി തോല്‍വിയേറ്റു (2-0). ഇതോടെ, ലാ ലിഗ ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരം ബാഴ്‌സ പാഴാക്കി.

പെപെക്ക് ഗ്രിസ്മാന്റെ മറുപടി

പെപെക്ക് ഗ്രിസ്മാന്റെ മറുപടി

ഡിഫന്‍ഡറായ പെപെയുടെ ഗോളില്‍ ലീഡെടുത്ത റയല്‍മാഡ്രിഡിനെ അന്റോയിന്‍ ഗ്രിസ്മാന്റെ ഗോളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് തളച്ചിടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാഡ്രിഡിന്റെ തട്ടകത്തില്‍ അത്‌ലറ്റിക്കോ ജയം തട്ടിയെടുത്തത് ഗ്രിസ്മാന്റെ ഗോളിലായിരുന്നു. ഇത്തവണ, വിജയത്തിന് സമാനമായ സമനില ഗോളടിച്ചാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ശ്രദ്ധ പിടിച്ചു പറ്റിയത്. അമ്പത്തിരണ്ടാം മിനുട്ടിലാണ് പെപെ ഗോളടിച്ചത്. ഗ്രിസ്മാന്റെ ആവേശകരമായ സമനില ഗോള്‍ പിറക്കുന്നത് എണ്‍പത്തഞ്ചാം മിനുട്ടിലും.

റയലിന് ഫിനിഷിംഗില്‍ പിഴച്ചു..

റയലിന് ഫിനിഷിംഗില്‍ പിഴച്ചു..

ആദ്യ പകുതിയില്‍ തന്നെ റയലിന് മികച്ച അവസരങ്ങള്‍ ലഭിച്ചു. ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയുടെ ഷോട്ട് ഗോളി ഒബ്ലാക് തടഞ്ഞപ്പോള്‍ ക്രിസ്റ്റ്യാനോയുടെ ഷോട്ട് ഗോള്‍ ലൈനില്‍ വെച്ച് ഡിഫന്‍ഡര്‍ സ്റ്റെഫാന്‍ സാവിചും ക്ലിയര്‍ ചെയ്തു.

നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ്..

നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ്..

സ്പാനിഷ് ചാമ്പ്യന്‍മാര്‍ക്ക് മലാഗയുടെ തട്ടകത്തില്‍ തിരിച്ചടികളുടെ ദിനമായിരുന്നു. സൂപ്പര്‍ താരം നെയ്മര്‍ രണ്ടാം പകുതിയില്‍ ചുവപ്പ് കാര്‍ഡ് കണ്ടത് ഇതിലൊന്നാണ്. ഒരു ഗോളിന് പിറകില്‍ നില്‍ക്കുമ്പോഴാണ് നെയ്മര്‍ പുറത്താകുന്നത്.

റാമിറെസിന് പതിനൊന്നാം ഗോള്‍...

റാമിറെസിന് പതിനൊന്നാം ഗോള്‍...

ബാഴ്‌സയുടെ മുന്‍ താരമായ സാന്‍ഡ്രൊ റാമിറെസിന്റെ ഗോളിലാണ് മലാഗ ലീഡെടുത്തത്. സീസണില്‍ റാമിറെസിന്റെ പതിനൊന്നാം ഗോള്‍.

ടേബിളില്‍ ബാഴ്‌സയുടെ നഷ്ടം

ടേബിളില്‍ ബാഴ്‌സയുടെ നഷ്ടം

ലാ ലിഗ ടേബിളില്‍ റയല്‍ മാഡ്രിഡ് മുപ്പത് മത്സരത്തില്‍ 72 പോയിന്റുമായി ഒന്നാം സ്ഥാനത്തും 31 മത്സരങ്ങളില്‍ 62 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തും. 31 മത്സരങ്ങളില്‍ 69 പോയിന്റുള്ള ബാഴ്‌സലോണയാണ് രണ്ടാം സ്ഥാനത്ത്. മലാഗയെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ബാഴ്‌സലോണക്ക് 72 പോയിന്റുമായി റയല്‍മാഡ്രിഡിനൊപ്പമെത്താമായിരുന്നു. ഗോള്‍ ആവറേജിലുള്ള മുന്‍തൂക്കം ബാഴ്‌സക്ക് ഒന്നാംസ്ഥാനം നല്‍കുമായിരുന്നു.

ഗോള്‍ നില

ഗോള്‍ നില

റയല്‍ മാഡ്രിഡ് 1-1 അത്‌ലറ്റിക്കോ മാഡ്രിഡ്

മലാഗ 2-0 ബാഴ്‌സലോണ

എസ്പാനിയോള്‍ 1-0 അലാവ്‌സ്

സെവിയ്യ 4-2 ഡിപ്പോര്‍ട്ടീവോ ല കൊരൂന

Story first published: Sunday, April 9, 2017, 11:39 [IST]
Other articles published on Apr 9, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+