Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലയണല്‍ മെസ്സിയെ 100 മില്യണ്‍ യൂറോയ്ക്ക് കൈമാറാന്‍ ബാഴ്‌സയ്ക്ക് സമ്മതം? പുതിയ റിപ്പോര്‍ട്ട്

ബാഴ്‌സലോണ: ലയണല്‍ മെസ്സിയുടെ കൂടുമാറ്റ അഭ്യൂഹത്തില്‍ പുതിയ വഴിത്തിരിവ്. മെസ്സിയെ 100 മില്യണ്‍ യൂറോയ്ക്ക് കൈമാറാന്‍ ബാഴ്‌സലോണ സമ്മതിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നേരത്തെ കരാര്‍ പ്രകാരമുള്ള 700 മില്യണ്‍ യൂറോ നല്‍കാതെ മെസ്സിയെ വിട്ടുനല്‍കില്ലെന്ന വാശിയിലായിരുന്ന ബാഴ്‌സ മാനേജ്‌മെന്റ് ഇപ്പോള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുകയാണെന്നാണ് വിവരം. ടെലഗ്രാഫാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. മെസ്സി ബാഴ്‌സലോണയ്ക്കുവേണ്ടി കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ക്ലബ്ബ് വിടാനും മെസ്സി ആഗ്രഹിക്കുന്നു. ഈ അവസരത്തില്‍ 700 മില്യണ്‍ യൂറോ നല്‍കി മെസ്സിയെ ആരും വാങ്ങില്ലെന്ന് ബാഴ്‌സലോണയ്ക്ക് ഉറപ്പായിട്ടുണ്ട്. അതിനാല്‍ ക്ലബ്ബ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്നാണ് പുതിയ വിവരം പുറത്തുവരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ മെസ്സിയുടെ പിതാവ് ബാഴ്‌സലോണ മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്യുന്നതിന് ഇന്നലെ ബാഴ്‌സലോണയിലെത്തിയിരുന്നു.

messi

എന്നാല്‍ ആദ്യ ചര്‍ച്ച പരാജയമായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മെസ്സിയോട് നേരിട്ട് ഹാജറാകാന്‍ പ്രസിഡന്റ ബാര്‍ത്തോമ്യു ആവിശ്യപ്പെട്ടെന്നാണ് വിവരം. എയര്‍പോര്‍ട്ടില്‍ വെച്ച് മെസ്സി ബാഴ്‌സലോണയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പിതാവ് വ്യക്തമാക്കിയിരുന്നു. ഇതോടെ മെസ്സി ക്ലബ്ബ് വിടുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. എന്നാല്‍ കരാര്‍ സംബന്ധിച്ച നിയമക്കുരുക്കുകളാണ് അദ്ദേഹത്തിന്റെ കൂടുമാറ്റത്തെ തടസപ്പെടുത്തുന്നത്. ഏറ്റവും ഒടുവിലായി പുതുക്കിയ കരാര്‍ പ്രകാരം എല്ലാ സീസണിന്റെ അവസാനം ഫ്രീ ട്രാന്‍സ്ഫറില്‍ മെസ്സിക്ക് വേണമെങ്കില്‍ ക്ലബ്ബ് വിടാം. ഇതിന്റെ കാലാവധി ജൂണ്‍ 10ന് അവസാനിക്കും. നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ സീസണില്‍ വൈകി അവസാനിച്ചതോടെ ഈ കാലാവധി അവസാനിച്ചു.

മെസ്സിക്ക് ഇനി ഫ്രീ ട്രാന്‍സ്ഫറില്‍ കൂടുമാറാന്‍ സാധിക്കില്ലെന്ന് ലാലിഗയും വ്യക്തമാക്കിയതോടെ ക്ലബ്ബിന്റെ ഭാഗത്ത് നിന്നുള്ള വിട്ടുവീഴ്ചയിലൂടെ മാത്രമെ മെസ്സിക്ക് കൂടുമാറ്റം സാധ്യമാകൂ. നിലവില്‍ 2021വരെയാണ് ബാഴ്‌സലോണയുമായി മെസ്സിക്ക് കരാറുള്ളത്. ഇത്തവണത്തെ പ്രീ സീസണില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മെസ്സി ഈ സീസണില്‍ മുഴുവന്‍ പുറത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിനിടെ മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാര്‍ ധാരണയിലെത്തിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. സിറ്റിയുടെ പ്രതിഫല ഓഫറില്‍ മെസ്സി സന്തുഷ്ടനാണെന്നും അഞ്ച് വര്‍ഷത്തെ കരാരില്‍ ഒപ്പിടാന്‍ ഒരുങ്ങുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്തായാലും അടുത്തുതന്നെ മെസ്സിയുടെ കൂടുമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായേക്കും.

Story first published: Thursday, September 3, 2020, 15:00 [IST]
Other articles published on Sep 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+