Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഞ്ഞ നിറത്തിലുള്ള പുതിയ എവേ കിറ്റ് പുറത്തിറക്കി ബാഴ്‌സലോണ

ബാഴ്‌സലോണ:പുതിയ സീസണിനായുള്ള എവേ കിറ്റ് പുറത്തിറക്കി ബാഴ്‌സലോണ. ബാഴ്‌സലോണയിലെ പ്രശസ്ത ഫുട്‌ബോള്‍ അക്കാദമിയായ ലാ മാസിയ അക്കാദമി രൂപീകൃതമായിട്ട് ഈ സീസണില്‍ 40 കൊല്ലമാവുകയാണ്.ഇതിന്റെ സ്മരണയ്ക്കായി അക്കാഡമിയുടെ 1979ലെ മഞ്ഞക്കളര്‍ ജഴ്‌സിയാണ് ബാഴ്‌സലോണ ഇത്തവണ എവേ മത്സരത്തിന് ഉപയോഗിക്കുന്നത്. ലയണല്‍ മെസ്സി,ഇനിയസ്റ്റ,സാവി തുടങ്ങി ബാഴ്‌സലോണയുടെ ഇതിഹാസ താരങ്ങള്‍ നിരവധി കളി പഠിച്ചെത്തിയത് ലാ മാസിയ അക്കാദമിയിലൂടെയാണ്.

barcelona

മഞ്ഞക്കളര്‍ ജഴ്‌സിയുടെ കുറുകെ ബാഴ്‌സലോണയുടെ പരമ്പരാഗത ജഴ്‌സി നിറമായ നീലയും കടും പിങ്കും നിറത്തില്‍ വരകളുണ്ട്. നീലനിറത്തിലാണ് സ്‌പോണ്‍സര്‍മാരായ റക്യൂട്ടന്റെ എഴുത്ത്.ജഴ്‌സിയുടെ വലത് വശത്തെ കൈയുടെ അടിയിലായി നീലനിറവും ഇടതു കൈയുടെ അടിയിലായി പിങ്ക് കളറുമുണ്ട്. ബാഴ്‌സയുടെ ഇതിഹാസ താരമായ ജൊഹാന്‍ ക്രൈഫ് അടക്കമുള്ളവര്‍ ധരിച്ച ജഴ്‌സിയില്‍ ബാഴ്‌സലോണയുടെ കുതിപ്പ് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.പുതിയ ജഴ്‌സിയിലുള്ള ഫിലിപ്പ് കുട്ടീഞ്ഞോയുടെ ചിത്രമാണ് ബാഴ്‌സ പുറത്തുവിട്ടിരിക്കുന്നത്. കുട്ടീഞ്ഞോ ലിവര്‍പൂളിലേക്ക് മടങ്ങുന്നതായുള്ള അഭ്യൂഹങ്ങളെ തള്ളുന്നതാണ് പുതിയ ജഴ്‌സിയിലെ താരത്തിന്റെ ചിത്രം.

അവസാന സീസണിലെ ലാലിഗ കിരീടം നേടാന്‍ ബാഴ്‌സലോണയ്ക്ക് സാധിച്ചെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ നിരാശപ്പെടുത്തി.കൈമാറ്റ ജാലകത്തിലൂടെ നെയ്മറെ ബാഴ്‌സ തിരികെയെത്തിക്കുന്നതായുള്ള അഭ്യൂഹം നിലനില്‍ക്കുന്നുണ്ടെങ്കിലും അതിനുള്ള സാധ്യത കുറവാണ്.അത്‌ലറ്റികോ മാഡ്രിഡ് വിട്ട അന്റോണിയോ ഗ്രിസ്മാന്‍ ബാഴ്‌സലോണയുമായി ഉടന്‍ കരാറിലെത്തുമെന്നാണ് വിവരം.

Story first published: Monday, July 8, 2019, 17:49 [IST]
Other articles published on Jul 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+