Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുട്ടീഞ്ഞോ അക്കൗണ്ട് തുറന്നു... നാലാം കിരീടം ബാഴ്‌സയ്ക്ക് കൈയെത്തും ദൂരത്ത്

മാഡ്രിഡ്: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ ഫുട്‌ബോളറായ ബ്രസീലിയന്‍ സെന്‍സേഷന്‍ ഫിലിപ്പെ കുട്ടീഞ്ഞോ ബാഴ്‌സലോണ ജഴ്‌സിയില്‍ അക്കൗണ്ട് തുറന്നു. കിങ്‌സ് കപ്പിന്റെ (കോപ്പാ ഡെല്‍ റേ) രണ്ടാംപാദ സെമി ഫൈനലിലാണ് കുട്ടീഞ്ഞോ കന്നി ഗോള്‍ നേടിയത്. വലന്‍സിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് ബാഴ്‌സ ഫൈനലിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു. 49ാം മിനിറ്റിലായിരുന്നു ബാഴ്‌സ ആരാധകര്‍ കാത്തിരുന്ന കുട്ടീഞ്ഞോയുടെ കന്നി ഗോള്‍. ഫൈനല്‍ വിസിലിന് എട്ടു മിനിറ്റുള്ളപ്പോള്‍ ഇവാന്‍ റാക്കിറ്റിച്ച് രണ്ടാം ഗോളും നേടിയതോടെ ബാഴ്‌സ വിജയവും ഫൈനല്‍ ബെര്‍ത്തും ഉറപ്പിച്ചു.

1

ഹോംഗ്രൗണ്ടായ നൂകാംപില്‍ ബാഴ്‌സ 1-0ന് വലന്‍സിയയെ കീഴടക്കിയിരുന്നു. ഇരുപാദങ്ങളിലുമായി എതിരില്ലാത്ത മൂന്നു ഗോളുകളുടെ ആധികാരിക വിജയമാണ് ബാഴ്‌സ ആഘോഷിച്ചത്. ബാഴ്‌സയുടെ തുടര്‍ച്ചയായ അഞ്ചാം ഫൈനല്‍ പ്രവേശനമാണിത്.കലാശക്കളിയില്‍ സെവിയ്യയാണ് ബാഴ്‌സയുടെ എതിരാളികള്‍. കഴിഞ്ഞ മൂന്നു തവണയും കിങ്‌സ് കപ്പില്‍ ജേതാക്കളായ ബാഴ്‌സ തുടര്‍ച്ചയായ നാലാം കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്.

2

രണ്ടാംപാദ സെമിയില്‍ വലന്‍സിയക്കെതിരേ രണ്ടാംപകുതിയിലാണ് കുട്ടീഞ്ഞോയെ ബാഴ്‌സ പകരക്കാരനായി ഇറക്കിയത്. കോച്ചിന്റെ തീരുമാനം ശരിവച്ച് മൂന്നു മിനിറ്റിനകം തന്നെ കുട്ടീഞ്ഞോ ടീമിന് ലീഡ് സമ്മാനിച്ചു. ഇടതുമൂലയില്‍ നിന്നും ലൂയിസ് സുവാരസ് ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് അതിമനോഹരമായി കുട്ടീഞ്ഞോ വലയിലേക്ക് പ്ലെയസ് ചെയ്യുകയായിരുന്നു.

Story first published: Friday, February 9, 2018, 9:39 [IST]
Other articles published on Feb 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+