For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബാഴ്‌സയാണോ കളിക്കാരോട് മോശമായി പെരുമാറുന്നതില്‍ ചാമ്പ്യന്‍മാര്‍! ബ്രസീലിയന്‍ താരം പറയുന്നത് സത്യമോ?

By കാശ്വിന്‍

മാഡ്രിഡ്: ലയണല്‍മെസി, നെയ്മര്‍, ലൂയിസ് സുവാരസ്, റാകിറ്റിച്, ഇനിയെസ്റ്റ ലോകഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം അണിനിരക്കുന്ന ബാഴ്‌സലോണ എഫ് സിക്ക് ഒരു വലിയ കുഴപ്പമുണ്ട് ! ക്ലബ്ബിനായി വര്‍ഷങ്ങള്‍ കഠിനാധ്വാനം ചെയ്ത കളിക്കാരനോടും അവര്‍ നന്ദികേട് കാണിക്കും, മര്യാദയില്ലാതെ പെരുമാറും! ഈ ആരോപണം എതിര്‍ ക്യാമ്പില്‍ നിന്നല്ല. ബാഴ്‌സലോണയില്‍ എട്ട് വര്‍ഷം ചെലവഴിച്ച് അവിടെ ഇരുപത്തിമൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കിയ ബ്രസീലിയന്‍ ഫുള്‍ബാക്ക് ഡാനി ആല്‍വസാണ് ഈ ആരോപണം നടത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസില്‍ കളിക്കുന്ന ആല്‍വസ് സ്പാനിഷ് പത്രം എബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാഴ്‌സ മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ചത്.

ബാഴ്‌സലോണ പുതിയ കരാര്‍ നല്‍കുന്നത് സംബന്ധിച്ച് ഒരിക്കല്‍ പോലും ചര്‍ച്ചക്ക് ക്ഷണിക്കാതിരുന്നതാണ് ആല്‍വസിനെ ചൊടിപ്പിച്ചത്. 2016 ല്‍ ഫ്രീ ട്രാന്‍സ്ഫറിലാണ് ആല്‍വസ് യുവെന്റസിലെത്തിയത്. കരാര്‍ അവസാനിക്കാനിരിക്കെ പല തവണ തന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളുണ്ടായി. എന്നാല്‍, ബാഴ്‌സ മാനേജ്‌മെന്റ് ഒരിക്കല്‍ പോലും പുതിയ കരാര്‍ നല്‍കുന്നത് സംബന്ധിച്ച് താത്പര്യം പ്രകടിപ്പിച്ചില്ല. ക്ലബ്ബ് വിടാന്‍ പോകുമ്പോള്‍ കാണിക്കുന്ന സാമാന്യ മര്യാദ പോലും അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. ബാഴ്‌സലോണ കഴിഞ്ഞ ദശകത്തില്‍ നേടിയ കിരീടനേട്ടങ്ങളിലെല്ലാം പ്രധാന പങ്ക് വഹിച്ചിട്ടും അവര്‍ തന്നോട് നന്ദികേട് കാണിച്ചു.

barca

ഇപ്പോള്‍ ബാഴ്‌സലോണ ക്ലബ്ബ് നടത്തുന്നവര്‍ക്ക് പ്ലയേഴ്‌സിനെ കൈകാര്യം ചെയ്യാന്‍ അറിയില്ല. അവര്‍ക്ക് ക്ലബ്ബ് നടത്തിപ്പിന്റെ ഒരുധാരണയുമില്ല - ആല്‍വസ് കുറ്റപ്പെടുത്തി.

ജോസഫ് മരിയ ബര്‍ടോമുവാണ് ബാഴ്‌സലോണ ക്ലബ്ബ് പ്രസിഡന്റ്. ട്രാന്‍സ്ഫര്‍ നയങ്ങളുടെ പേരില്‍ ബര്‍ടോമു ഏറെ വിമര്‍ശമേറ്റു കൊണ്ടിരിക്കുകയാണ്. ഡാനി ആല്‍വസിന്റെ മികവുള്ള പകരക്കാരനെ കണ്ടെത്താന്‍ ബാഴ്‌സക്ക് ഇനിയുംസാധിച്ചിട്ടില്ല. സമീപകാലത്ത് ക്ലബ്ബ് നേരിടുന്ന പ്രധാന പ്രശ്‌നം ഫുള്‍ബാക്കില്‍ മികച്ച കളിക്കാരില്ലാത്തത് തന്നെ. പോര്‍ച്ചുഗലിന്റെ ആന്ദ്രെ ഗോമസിന് ഇനിയും പ്രതീക്ഷക്കൊത്തുയരാന്‍ സാധിച്ചിട്ടില്ല. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജിയോട് 4-0ന് ബാഴ്‌സ തകര്‍ന്നു പോയതോടെ ക്ലബ്ബ് മാനേജ്‌മെന്റ് പരുങ്ങലിലാണ്.

Story first published: Wednesday, February 22, 2017, 15:07 [IST]
Other articles published on Feb 22, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+