ബാഴ്‌സലോണ കിരീടത്തിലേക്ക്, ഒരു ജയം അകലെ; പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് ജയം
ബാഴ്‌സലോണ: ലാ ലീഗ ഫുട്‌ബോളില്‍ ബാഴ്‌സലോണ കിരീടത്തോടടുത്തു. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ആല്‍വെസിനെ 2-0 എന്ന സ്‌കോറിന് തോല്‍പപ്പിച്ചതോടെ ഒരു ജയം അകലെയാണ് ബാഴ്‌സയുടെ ലാ ലീഗ കിരീടം. കാര്‍ലെസ് അലെന(54), ലൂയിസ് സുവാരസ്(60) എന്നിവരാണ് ബാഴ്‌സയ്ക്കുവേണ്ടി സ്‌കോര്‍ സ്‌കോര്‍ ചെയ്തത്. ജയത്തോടെ 34 കളികളില്‍നിന്നും ബാഴ്‌സയ്ക്ക് 80 പോയന്റായി. രണ്ടാംസ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 33 കളികളില്‍നിന്നും 68 പോയന്റ് മാത്രമാണുള്ളത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള ടോട്ടനം ജയത്തോടെ ചാമ്പ്യന്‍ലീഗ് യോഗ്യതയ്ക്ക് ഒരുപടികൂടി അടുത്തു. പൊരുതിക്കളിച്ച ബ്രൈറ്റനെതിരെ വൈകിനേടിയ ഒരു ഗോളിനായിരുന്നു ടോട്ടനത്തിന്റെ ജയം. ക്രിസ്റ്റിയന്‍ എറിക്‌സന്‍(88) ടോട്ടനത്തിനായി സ്‌കോര്‍ ചെയ്തു. 35 കളികളില്‍നിന്നും ടോട്ടനത്തിന് 70 പോയന്റുണ്ട്. ചെല്‍സി, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകളാണ് തൊട്ടുപിന്നിലുള്ളത്.
പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ വാറ്റ്‌ഫോര്‍ഡും സതാംപ്ടണും സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍വീതം നേടി. മികച്ച ഫോമില്‍ കളിക്കുന്ന ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ തമ്മില്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടം മുറുകകയാണ്. ലിവര്‍പൂളിന് 3 കളികളും സിറ്റിക്ക് 4 കളികളും മാത്രമാണ് ഇന് ലീഗില്‍ അവശേഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications