Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചുവപ്പുകാര്‍ഡിന് പണികിട്ടി, ബാഴ്‌സയ്ക്ക് സമനില; റയലിന് ജയം

മാഡ്രിഡ്: ലാ ലീഗ ഫുട്‌ബോള്‍ ബാഴ്‌സലോണ സമനിലവഴങ്ങി. ലീഗില്‍ അവസാന സ്ഥാനത്തുള്ള എസ്പാനിയോള്‍ ആണ് ചാമ്പ്യന്മാരെ തളച്ചത്. അതേസമയം, റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ വിജയവുമായി പോയന്റ് നിലയില്‍ ബാഴ്‌സയ്‌ക്കൊപ്പമെത്തി. ലീഗില്‍ 19 കളികള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സലോണ 40 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. അത്രതന്നെ പോയന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

എസ്പാനിയോളിനെതിരെ 2-1ന് ലീഡെടുത്തിട്ടും അവസാന മിനിറ്റുകളില്‍ കളിമറന്ന ബാഴ്‌സ സമനില ചോദിച്ചുവാങ്ങുകയായിരുന്നു. ലൂയിസ് സുവാരസ്(50), വിദാല്‍(59) എന്നിവര്‍ ബാഴ്‌സലോണയ്ക്കായും ഡേവിഡ് ലോപ്പസ്(23), വു ലി(88) എന്നിവര്‍ എസ്പാനിയോളിനായും ഗോള്‍ സ്‌കോര്‍ ചെയ്തു. 75-ാം മിനിറ്റില്‍ ഫ്രാങ്കി ഡി ജോങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ് ബാഴ്‌സലോണയ്ക്ക് തിരിച്ചടിയായത്.

barcelonavsespanyo

എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഗെറ്റാഫയെയാണ് റയല്‍ മറികടന്നത്. റാഫേല്‍ വരാനെ(34, 53), ലൂക്ക മോഡ്രിച്ച്(90+6) എന്നിവര്‍ റയലിനായി ഗോള്‍ കണ്ടെത്തി. അവസാന മൂന്നു മത്സരങ്ങളില്‍ സമനില വഴങ്ങിയാണ് റയല്‍ പുതുവര്‍ഷത്തില്‍ ആദ്യ ജയം സ്വന്തമാക്കിയത്. മറ്റു മത്സരഫലങ്ങള്‍, വല്ലാഡോളിഡ് 2-2 ലെഗാനെസ്, സെവിയ്യ 1-1 അത്‌ലറ്റിക്കോ ബില്‍ബാവോ, വലെന്‍സിയ 1-0 ഐബര്‍, അത്‌ലറ്റിക്കോ മാഡ്രിഡ് 2-1 ലെവാന്റെ.

Story first published: Sunday, January 5, 2020, 9:43 [IST]
Other articles published on Jan 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+