Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാ ലീഗയില്‍ സീസണ്‍ അവസാനിച്ചു; ബാഴ്‌സയ്ക്കു സമനില, റയലിന് തോല്‍വി

ബാഴ്‌സലോണ: ലാ ലീഗ ഫുട്‌ബോളില്‍ 2018-19 സീസണ്‍ അവസാന മത്സരത്തില്‍ ബാഴ്‌സലോണ സമനില വഴങ്ങിയപ്പോള്‍ റയല്‍ മാഡ്രിഡ് തോറ്റു. ഐബറിനെതിരെ 2-2 എന്ന നിലയിലാണ് ബാഴ്‌സ കുരുങ്ങിയത്. റയലാകട്ടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോറ്റു. റയല്‍ ബെറ്റിസിനോട് ഏപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്മാരുടെ തോല്‍വി.

barcelona

ലീഗില്‍ നേരത്തെ തന്നെ ചാമ്പ്യന്‍പട്ടം ഉറപ്പിച്ചിരുന്ന ബാഴ്‌സലോണയ്ക്കുവേണ്ടി അവസാന മത്സരത്തില്‍ മെസ്സി ഇരട്ടഗോള്‍ നേടി. 31, 32 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. കുക്കുറെല്ല(20), ബ്ലാസിസ്(45) എന്നിവര്‍ ഐബറിനായും സ്‌കോര്‍ ചെയ്തു. രണ്ടാം പകുതിയില്‍ മത്സരം വരുതിയിലാക്കിയെങ്കിലും ബാഴ്‌സയ്ക്ക് വിജയഗോള്‍ നേടാനായില്ല.

മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് അപ്രതീക്ഷിത തോല്‍വിയാണ് വഴങ്ങിയത്. ഗോള്‍രഹതിമായ ആദ്യ പകുതിക്കുശേഷം ലോറന്‍ മോറോന്‍(61), ജെസ്സി(75) എന്നിവരാണ് ബെറ്റിസിനായി വലകുലുക്കിയത്. അവസാന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനും ജയിക്കാനായില്ല. ലെവന്റയുമായി 2-2 എന്ന സ്‌കോറിന് ടീം സമനിലയില്‍ പിരിഞ്ഞു. സീസണില്‍ 38 മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സ 87 പോയന്റുമായി ബഹുദൂരം മുന്നിലെത്തി. 76 പോയന്റുമായി അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്തും 68 പോയന്റുമായി റയല്‍ മൂന്നാം സ്ഥാനത്തുമാണ്. 68 പോയന്റുനേടി വലെന്‍സിയയാണ് നാലാം സ്ഥാനത്തെത്തി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയത്.

ഇറ്റാലിയന്‍ സീരി എ യില്‍ യുവന്റസിനും അവസാന മത്സരങ്ങളില്‍ കാലിടറുകയാണ്. 37-ാം മത്സരത്തില്‍ അറ്റ്‌ലാന്റയുമായി ടീം ഒരോഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞ നാലു മത്സരങ്ങളിലും ജയിക്കാന്‍ സീസണിലെ ചാമ്പ്യന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. മറ്റു മത്സരങ്ങളില്‍ നാപ്പോളി ഇന്റര്‍മിലാനെയും(4-1) മിലാന്‍ ഫ്രോസിനോണിനേയും(2-0), എംപോളി ടോറിനോനെയും(4-1)യും തോല്‍പ്പിച്ചു.

Story first published: Monday, May 20, 2019, 11:08 [IST]
Other articles published on May 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+