Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതിയ സീസണില്‍ മോശം പ്രകടനം; ഗാര്‍ഡിയോളയ്ക്ക് ബാഴ്‌സലോണയിലേക്ക് ക്ഷണം

ബാഴ്‌സലോണ: ലാ ലീഗ ചാമ്പ്യന്മാരായ ബാഴ്‌സലോണ പുതിയ സീസണില്‍ മോശം പ്രകടനം കാഴ്ചവെക്കുന്നതിനിടെ ടീമിന്റെ മുന്‍ പരിശീലകന്‍ പെപ് ഗാര്‍ഡിയോളയ്ക്ക് വീണ്ടും ക്ഷണം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായ ഗാര്‍ഡിയോളയ്ക്കുവേണ്ടി തങ്ങളുടെ വാതിലുകള്‍ എല്ലായിപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമി പറഞ്ഞു.

Pep Guardiola

2008ലാണ് ഗാര്‍ഡിയോള ബാഴ്‌സ പരിശീലകനാകുന്നത്. രണ്ട് ചാമ്പ്യന്‍സ് ട്രോഫികള്‍ ഉള്‍പ്പെടെ 14 ട്രോഫികള്‍ ക്ലബ്ലിലെത്തിക്കുകയും ചെയ്തു. അതിന് മുന്‍പ് 11 വര്‍ഷം ബാഴ്‌സയുടെ കളിക്കാരന്‍ കൂടിയായിരുന്ന പെപ്. 2012ല്‍ ബാഴ്‌സയില്‍നിന്നും വിട്ട ഇദ്ദേഹം പിന്നീട് ബയേണ്‍ മ്യൂണിക്കിലേക്കും ഇതിനുശേഷം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കും എത്തി. ഇരു ടീമുകളിലും പരിശീലകനെന്ന നിലയില്‍ മികവു കാട്ടുകയും ചെയ്തു.

ബാഴ്‌സയിലേക്ക് എന്നെങ്കിലും മടങ്ങിപ്പോകുമെന്ന് ഗാര്‍ഡിയോള പറഞ്ഞതായി താന്‍ അറിഞ്ഞെന്ന് ജോസഫ് മരിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അത് ഒരു ശുഭവാര്‍ത്തയാണ്. ഒരിക്കല്‍ അദ്ദേഹം മടങ്ങിവരണമെന്നാണ് ആഗ്രഹിക്കുന്നത്. 2012ല്‍ ടീം വിടുകയാണെന്ന് അറിയിച്ചപ്പോള്‍ ബാഴ്‌സയുടെ അക്കാദമിയായ ലാ മാസിയയുടെ ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തീര്‍ച്ചയായും ഗാര്‍ഡിയോള തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി 100 പോയന്റുമായി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായപ്പോള്‍ ടീം വിടാന്‍ താത്പര്യമില്ലെന്ന് ഗാര്‍ഡിയോള പറഞ്ഞിരുന്നു.

Story first published: Tuesday, October 2, 2018, 12:26 [IST]
Other articles published on Oct 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+