Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ ഡെല്‍ റെ; അവസാന മിനിറ്റ് ഗോളില്‍ ബാഴ്‌സ പുറത്ത്, റയലിനും തോല്‍വി

Real Madrid And Barcelona Knocked Out Of Copa Del Rey | Oneindia Malayalam

മാഡ്രിഡ്: കോപ്പ ഡെല്‍ റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും അപ്രതീക്ഷിത തോല്‍വി. ബാഴ്‌സലോണ അവസാന മിനിറ്റിലെ സെല്‍ഫ് ഗോളില്‍ കുരുങ്ങിയാണ് തോല്‍വി ചോദിച്ചുവാങ്ങിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അത്‌ലറ്റിക് ബില്‍ബാവോ ബാഴ്‌സയെ തോല്‍പ്പിച്ചത്. റയല്‍ മാഡ്രിഡ് 3-4 എന്ന സ്‌കോറിന് റയല്‍ സൊസിഡാഡിനോടും തോറ്റു.

കളിയില്‍ 69 ശതമാനവും പന്ത് കൈവശം വെച്ചിട്ടും ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന ബാഴ്‌സലോണ നിരയ്ക്ക് ഗോളടിക്കാനായില്ല. ആക്രമണത്തില്‍ മുന്നില്‍നിന്ന ബാഴ്‌സലോണയ്‌ക്കെതിരെ പ്രതിരോധം കനപ്പിച്ചാണ് അത്‌ലറ്റിക് ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 90+3-ാം മിനിറ്റില്‍ സെര്‍ജിയോ ബസ്‌ക്വെറ്റ്‌സിന്റെ സെല്‍ഫ്‌ഗോള്‍ മുന്‍ ചാമ്പ്യന്മാരുടെ വിധിയെഴുതി. ക്വിക്കെ സെറ്റെയിന്‍ പരിശീലകനായി ചുമതലയേറ്റിട്ടും ബാഴ്‌സലോണ സ്ഥിരത വീണ്ടെടുത്തിട്ടില്ല.

copadelrey

റയല്‍ സൊസിഡാഡിന്റെ ആക്രമണ ഫുട്‌ബോളാണ് റയലിന് തോല്‍വി സമ്മാനിച്ചത്. മാര്‍ട്ടിന്‍ ഡിഗാര്‍ഡ്(22), അലക്‌സാണ്ടര്‍ ഇസാക്ക്(54, 56), മെറിനോ(69) എന്നിവരാണ് വിജയികള്‍ക്കായി സ്‌കോര്‍ ചെയ്തത്. മാഴ്‌സലോ വിയേറിയ(59), റോഡ്രിഗോ(81), നാച്ചോ(90+3) എന്നിവര്‍ റയലിനായും ഗോള്‍ നേടി. അവസാന മിനിറ്റില്‍ സൊസിഡാഡിന്റെ അഡോണി ഗൊരാസെബെല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായെങ്കിലും ടീം വിജയം ഉറപ്പിച്ചിരുന്നു.

Story first published: Friday, February 7, 2020, 9:37 [IST]
Other articles published on Feb 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+