Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രേക്കില്ലാതെ ബാഴ്‌സയുടെ കുതിപ്പ്... മിലാന് ജയം, ചെല്‍സിയും സിറ്റിയും മുന്നേറി

മാഡ്രിഡ്/ ലണ്ടന്‍: സ്പാനിഷ ലീഗില്‍ എതിരാളികള്‍ക്കു പിടികൊടുക്കാതെയുള്ള ബാഴ്‌സലോണയുടെ കുതിപ്പ് തുടരുകയാണ്. ജയത്തോടെ ലീഗിലെ ഒന്നാംസ്ഥാനം ബാഴ്‌സ ഒരിക്കല്‍ക്കൂടി ഭദ്രമാക്കി. ഇംഗ്ലണ്ടില്‍ എഫ്എ കപ്പില്‍ വമ്പന്മാരായ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും ജയത്തോടെ അടുത്ത റൗണ്ടില്‍ കടന്നു.
ഇറ്റാലിയന്‍ ലീഗില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട എസി മിലാന്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ലാസിയോയെ മറികടന്ന് മിലാന്‍ ലീഗില്‍ ഏഴാംസ്ഥാനത്തേക്കു കയറി.

1

ഹോം മാച്ചില്‍ അലാവസിനെയാണ് ബാഴ്‌സ 2-1ന് മറികടന്നത്. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ നാടകീയ തിരിച്ചുവരവ്. ജയം കൈവിട്ടേക്കുമെന്ന് തോന്നിച്ച കളിയില്‍ അവസാന 20 മിനിറ്റിനിടെ ബാഴ്‌സ രണ്ടു ഗോളുകള്‍ എതിര്‍ വലയില്‍ അടിച്ചു കയറ്റുകയായിരുന്നു. സൂപ്പര്‍ താരങ്ങളായ ലൂയിസ് സുവാരസും (72ാം മിനിറ്റ്) ലയണല്‍ മെസ്സിയുമാണ് (84) ബാഴ്‌സയുടെ സ്‌കോറര്‍മാര്‍. ലീഗിലെ മറ്റൊരു പ്രധാന മല്‍സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് 3-0ന് ലാസ് പാല്‍മസിനെ തോല്‍പ്പിച്ചു.

2

എഫ്എ കപ്പില്‍ ചെല്‍സി 3-0ന് ന്യൂകാസില്‍ യുനൈറ്റഡിനെ തര്‍ത്തുവിട്ടപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-0ന് കാര്‍ഡിഫ് സിറ്റിയെ തോല്‍പ്പിച്ചു. ഇരട്ടഗോള്‍ നേടിയ മിക്കി ബത്ഷുവെയ് ആണ് ന്യൂകാസിലിനെതിരേ ചെല്‍സിയുട ഹീറോ. കെവിന്‍ ഡി ബ്രൂയ്ന്‍, റഹീം സ്‌റ്റെര്‍ലിങ് എന്നിവരുടെ ഗോളുകളാണ് കാര്‍ഡിഫിനെതിരേ സിറ്റിക്ക് അനായാസ ജയം സമ്മാനിച്ചത്.
ഇറ്റാലിയന്‍ ലീഗില്‍ ലാസിയോയെയാണ് മിലാന്‍ 2-1ന് തോല്‍പ്പിച്ചത്. മറ്റു പ്രധാന മല്‍സരങ്ങളില്‍ നാപ്പോളി 3-1ന് ബൊളോനയെയും സംഡോറിയ 1-0ന് എഎസ് റോമയെയും തോല്‍പ്പിച്ചു. ഇന്റര്‍മിലാനെ സ്പാല്‍ 1-1നു സമനിലയില്‍ കുരുക്കി.

Story first published: Monday, January 29, 2018, 9:38 [IST]
Other articles published on Jan 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+