Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ബ്രിഡ്ജില്‍' കുടുങ്ങി ബാഴ്‌സയും ചെല്‍സിയും... ദുഷ്‌പേര് തീര്‍ത്ത് മെസ്സി, സൂപ്പര്‍ ബയേണ്‍

ലണ്ടന്‍/ ബെര്‍ലിന്‍: യുവേഫ ചാംപ്യന്‍ ലീഗ് ഫുട്‌ബോളില്‍ ഫൈനലിനു തുല്യമായ പ്രീക്വാര്‍ട്ടര്‍ പോരില്‍ സ്പാനിഷ് ഗ്ലാമര്‍ ടീം ബാഴ്‌സലോണയും ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിയും സമനിലയില്‍ പിരിഞ്ഞു. ചെല്‍സിയുടെ മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന ക്ലാസിക് മല്‍സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു.

മറ്റൊരു മല്‍സരത്തില്‍ ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് തുര്‍ക്കി ടീം ബെസിക്റ്റസിനെ മുക്കി. സ്വന്തം മൈതാനത്ത് ബെസിക്റ്റസിനെ ബയേണ്‍ വാരിക്കളയുകയായിരുന്നു. എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വമ്പന്‍ ജയമാണ് ബയേണ്‍ ആഘോഷിച്ചത്. ഈ ജയത്തോടെ ബയേണ്‍ ക്വാട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഏറക്കുറെ ഉറപ്പിക്കുകയും ചെയ്തു.

 പോരാട്ടം ഇഞ്ചോടിഞ്ച്

പോരാട്ടം ഇഞ്ചോടിഞ്ച്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ചെല്‍സിയെയല്ല ബാഴ്‌സയ്‌ക്കെതിരേ കണ്ടത്. സ്വന്തം മൈതാനത്ത് ബാഴ്‌സയെ വിറപ്പിക്കുന്ന പ്രകടനമാണ് ചെല്‍സി കാഴ്ചവച്ചത്. പന്ത് ലഭിച്ചപ്പോഴെല്ലാം മിന്നല്‍ നീക്കങ്ങള്‍ നടത്തി അവര്‍ ബാഴ്‌സ ഗോള്‍മുഖം വിറപ്പിച്ചു കൊണ്ടിരുന്നു.
33ാം മിനിറ്റില്‍ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ വില്ല്യനിലൂടെ ബാഴ്‌സ മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം ചെല്‍സിക്കു തിരിച്ചടിയായി. ബോക്‌സിനു പുറത്തു നിന്നു വില്ല്യന്‍ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ബാഴ്‌സ ഗോളിയെ കാഴ്ചക്കാരനാക്കിയെങ്കിലും വലതു പോസ്റ്റില്‍ ചെന്നിടിച്ച് തെറിക്കുകയായിരുന്നു.
41ാം മിനിറ്റിലും പോസ്റ്റ് ബാഴ്‌സയുടെ രക്ഷയ്‌ക്കെത്തി. ഇത്തവണയും വില്ല്യനായിരുന്നു നിര്‍ഭാഗ്യവാന്‍. വില്ല്യന്‍ പരീക്ഷിച്ച ഷോട്ട് ഇടതു പോസ്റ്റില്‍ തട്ടിയാണ് പുറത്തുപോയത്.

വില്ല്യനിലൂടെ ചെല്‍സി മുന്നില്‍

വില്ല്യനിലൂടെ ചെല്‍സി മുന്നില്‍

ആദ്യപകുതിയില്‍ രണ്ടു തവണ തനിക്കു ഗോള്‍ നിഷേധിച്ച പോസ്റ്റിനെ ഇത്തവണ വില്ല്യന്‍ തോല്‍പ്പിച്ചു. 62ം മിനിറ്റിലാണ് ബാഴ്‌സയെ സ്തബ്ധരാക്കി വില്ല്യന്‍ ചെല്‍സിയെ മുന്നിലെത്തിച്ചത്. ബോക്‌സിനു പുറത്തു നിന്നുള്ള വില്ല്യന്റെ താഴ്ന്ന ഷോട്ട് വെടിയുണ്ട കണക്കെ വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ ബാഴ്‌സ ഗോളി ടെര്‍ സ്‌റ്റെഗന്‍ കാഴ്ചക്കാരനായിരുന്നു.
മല്‍സരത്തിലുടനീളം ആക്രമിച്ചു കളിക്കുകയും ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ചെല്‍സി അര്‍ഹിച്ച ലീഡ് കൂടിയായിരുന്നു ഇത്.

മെസ്സിക്ക് ആദ്യ ഗോള്‍

മെസ്സിക്ക് ആദ്യ ഗോള്‍

75ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയിലൂടെ ബാഴ്‌സ സമനില പിടിച്ചുവാങ്ങി. ചെല്‍സിക്കെതിരേ ഇതുവരെ ഗോള്‍ നേടിയിട്ടില്ലെന്ന ദുഷ്‌പേര് ഇതോടെ മെസ്സി തീര്‍ക്കുകയും ചെയ്തു. ചെല്‍സി പ്രതിരോധത്തിലുണ്ടായ ചെറിയ പിഴവിനെ തുടര്‍ന്ന് പന്ത് തട്ടിയെടുത്ത ഇനിയേസ്റ്റ ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് മെസ്സി വലയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു.
മല്‍സരം സമനിലയില്‍ പിരിഞ്ഞെങ്കിലും ചെല്‍സിയുടെ മൈതാനത്തു നേടിയ നിര്‍ണായകമായ എവേ ഗോള്‍ ബാഴ്‌സയ്ക്ക് രണ്ടാംപാദത്തില്‍ നേരിയ മുന്‍തൂക്കം നല്‍കും.

ആധികാരികം ബയേണ്‍

ആധികാരികം ബയേണ്‍

നേരത്തേ പ്രവചിക്കപ്പെതു പോലെ ബയേണിനെതിരേ ബെസിക്റ്റസിന് ഒരു അവസരവും ഉണ്ടായിരുന്നില്ല. 16ാം മിനിറ്റില്‍ ഡൊമാംഗ് വിദ നേരിട്ടു ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തു പോയപ്പോല്‍ തന്നെ ബെസിക്റ്റസിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. ഇരട്ടഗോള്‍ വീതം നേടിയ തോമസ് മുള്ളറും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ചേര്‍ന്ന് തുര്‍ക്കി ടീമിനെ മുക്കിക്കളഞ്ഞു. കിങ്‌സ്‌ലി കോമാനാണ് മറ്റൊരു സ്‌കോറര്‍.
ഒന്നാംപകുതിയില്‍ 1-0ന്റെ ലീഡ് മാത്രമുണ്ടായിരുന്ന ബയേണ്‍ രണ്ടാംപകുതിയില്‍ നാലു ഗോളുകള്‍ അടിച്ചുകൂട്ടി രണ്ടാംപാദ മല്‍സരത്തിനു കാത്തു നില്‍ക്കാതെ തന്നെ ക്വാര്‍ട്ടറിലേക്ക് ഒരു ചുവട് വയ്ക്കുകയായിരുന്നു.

വിജയക്കുതിപ്പില്‍ റെക്കോര്‍ഡിട്ട് ബയേണ്‍

വിജയക്കുതിപ്പില്‍ റെക്കോര്‍ഡിട്ട് ബയേണ്‍

ബെസിക്റ്റസിനെതിരേ നേടിയ ജയത്തോടെ ബയേണ്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. വിവിധ ടൂര്‍ണമെന്റുകളിലായി ബയേണിന്റെ തുടര്‍ച്ചയായ 14ാം വിജയമായിരുന്നു ഇത്.
1980ല്‍ സ്ഥാപിച്ച 14 തുടര്‍ വിജയങ്ങളെന്ന തങ്ങളുടെ റെക്കോര്‍ഡിനൊപ്പം ഇതോടെ ബയേണ്‍ എത്തുകയും ചെയ്തു.

Story first published: Wednesday, February 21, 2018, 10:15 [IST]
Other articles published on Feb 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+