Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഫ്എ കപ്പില്‍ ചെല്‍സിക്ക് ജയം; ലാ ലീഗയില്‍ ബാഴ്‌സലോണയ്ക്ക് തോല്‍വി

ലണ്ടന്‍: എഫ് എ കപ്പ് ഫുട്‌ബോള്‍ നാലാം റൗണ്ടില്‍ ചെല്‍സി ജയം സ്വന്തമാക്കിയപ്പോള്‍ ടോട്ടനം സമനിലയില്‍ കുരുങ്ങി. ഹള്‍സിറ്റിയെ 2-1നാണ് ചെല്‍സി തോല്‍പ്പിച്ചത്. വിജയികള്‍ക്കുവേണ്ടി മിച്ചി ബാത്ഷുമായി(6), ഫിക്കായ ടൊമോറി(64) എന്നിവര്‍ സ്‌കോര്‍ ചെയ്‌പ്പോള്‍ ഗ്രൊസിക്കി(78)യുടെ വകയായിരുന്നു ഹള്‍സിറ്റിയുടെ ആശ്വാസഗോള്‍. അതേസമയം, സതാംപ്ടണ്‍ ടോട്ടനത്തെ സമനിലയില്‍ കുരുക്കി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നില മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ടോട്ടനത്തിന് എഫ് എ കപ്പില്‍ അഞ്ചാം റൗണ്ടില്‍ കടക്കാന്‍ ഇനിയും കാത്തിരിക്കണം. സണ്‍ ഹെങ് മിന്‍(58) നേടിയ ഗോളില്‍ മുന്നില്‍ക്കടന്ന ടോട്ടനത്തെ 87-ാം മിനിറ്റില്‍ ബൗഫലിന്റെ ഗോളില്‍ സതാംപ്ടണ്‍ തളക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് ബ്രെന്റ്‌ഫോഡിനെ പരാജയപ്പെടുത്തി. മറ്റു മത്സരഫലങ്ങള്‍, പോര്‍ട്‌സ്മൗത്ത് 4-2 ബാണ്‍സ്ലി, നോര്‍വിച്ച് സിറ്റി 2-1 ബേണ്‍ലി, ന്യൂകാസില്‍ 0-0 ഓക്‌സ്‌ഫോഡ് യുണൈറ്റഡ്, റീഡിങ് 1-1 കാര്‍ഡിഫ് സിറ്റി, ഷെഫീല്‍ഡ് യുണൈറ്റഡ് 2-0 മില്‍വാള്‍, ബര്‍മിങ്ഹാം 0-0 കവെന്ററി, വെസ്റ്റ്‌ബ്രോം 0-0 വെസ്റ്റ്ഹാം.

facupchelseavshull

ലാ ലീഗയില്‍ ബാഴ്‌സലോണ വലന്‍സിയയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍വി വഴങ്ങി. മെസ്സി ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ അണിനിരന്നിട്ടും പുതിയ പരിശീലകന്‍ ക്വിക്കെ സെറ്റിയന് ടീമിനെ ജയത്തിലേക്ക് നയിക്കാനായില്ല. ഗോണ്‍സാലെസ്(48, 77) നേടിയ ഇരട്ടഗോളാണ് ബാഴ്‌സയ്ക്ക് തോല്‍വി സമ്മാനിച്ചത്. മറ്റു മത്സരഫലങ്ങള്‍, എസ്പാനിയോള്‍ 1-1 അത്‌ലറ്റിക്കോ ബില്‍ബാവോ, ആല്‍വെസ് 1-2 വിയ്യാറയല്‍, സെവിയ്യ 2-0 ഗ്രനാഡ.

Story first published: Sunday, January 26, 2020, 9:25 [IST]
Other articles published on Jan 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+