Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലൂയിസ് എന്റിക്വെ ബാഴ്‌സലോണ പരിശീലക സ്ഥാനം ഒഴിയുന്നു, കാരണം 'വിശ്രമം'!! യഥാര്‍ഥ്യം മെസിക്കറിയാം!!

ബാഴ്‌സലോണ: ലൂയിസ് എന്റിക്വെ ബാഴ്‌സലോണയുടെ പരിശീലക സ്ഥാനം ഒഴിയുന്നു. സീസണ്‍ അവസാനിക്കുന്നതോടെ ബാഴ്‌സ വിടുമെന്ന് എന്റിക്വെ അറിയിച്ചു. വിശ്രമം ആവശ്യമുള്ളതിനാലാണ് രാജിവെക്കുന്നതെന്ന്് എന്റിക്വെ പറഞ്ഞു. മൂന്ന് വര്‍ഷം വളരെ മികച്ചതായിരുന്നു. ക്ലബ്ബ് മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസത്തിന് പകരം നല്‍കാനില്ല. ഒരു നിമിഷം പോലും പാഴാക്കാതെയുള്ള അധ്വാനമായിരുന്നു ഈ കാലയളവില്‍. അതുകൊണ്ടു തന്നെ കുറച്ച് വിശ്രമം അനിവാര്യമാണ് - ബാഴ്‌സ കോച്ച് പറഞ്ഞു. സ്‌പോര്‍ട്ടിംഗ് ഗിയോണിനെ 6-1ന് തകര്‍ത്തതിന് ശേഷമായിരുന്നു എന്റിക്വെ പിന്‍മാറ്റം പ്രഖ്യാപിച്ചത്. ബാഴ്‌സ ആരാധകര്‍ക്ക് കറുത്ത ദിനമാണിതെന്ന് മുന്‍ കോച്ച് പെപ് ഗോര്‍ഡിയോള പറഞ്ഞു.

എന്നാല്‍, ലൂയിസിന്റെ രാജിവെക്കാനുള്ള തീരുമാനത്തിന് പിറകില്‍ ലയണല്‍ മെസിയുടെ കരങ്ങളുണ്ടെന്നാണ് സൂചന. ചൈനീസ് ക്ലബ്ബുകളില്‍ നിന്നുള്ള വന്‍ ഓഫറുകള്‍ നിരസിച്ച് ബാഴ്‌സയില്‍ തുടരണമെങ്കില്‍ മെസി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ നിന്ന് മെസിക്ക് നൂറ് ദശലക്ഷം യൂറോയുടെ ലോക റെക്കോര്‍ഡ് ഓഫറാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍ തുടരുക എന്ന ലക്ഷ്യമാണ് മെസിക്കുള്ളത്. സ്പാനിഷ് ജേര്‍ണലിസ്റ്റ് എഡ്വോര്‍ഡോ ഇന്‍ഡ പറയുന്നത് ചൈനീസ് ഓഫര്‍ ഉപയോഗിച്ച് മെസി ബാഴ്‌സ മാനേജ്‌മെന്റിന് മുന്നില്‍ തന്റെ ചില താത്പര്യങ്ങള്‍ നടപ്പിലാക്കാനുള്ള വിലപേശല്‍ നടത്തുകയാണ്.

enrique

മെസിയുടെ നിര്‍ദേശങ്ങള്‍ പ്രധാനമായും മൂന്നെണ്ണമാണ്. നിലവിലെ കോച്ച് ലൂയിസ് എന്റിക്വെക്ക് കീഴില്‍ ഇനിയും കളിക്കുവാന്‍ മെസിക്ക് താത്പര്യമില്ല. മുന്‍ ചിലി കോച്ച് ജോര്‍ജ് സംപോളിയെ പുതിയ കോച്ചായി നിയമിക്കണമെന്നതാണ് മെസിയുടെ ആവശ്യം. അതല്ലെങ്കില്‍ പെപ് ഗോര്‍ഡിയോളയെ തിരിച്ചു കൊണ്ടു വരണം. ബാഴ്‌സ മാനേജ്‌മെന്റുമായി ഉടക്കിയാണ് പെപ് പോയത്. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലുള്ള പെപിനെ മെസി ഫോണില്‍ ബന്ധപ്പെട്ടെന്നും തിരിച്ചുവരവിന് ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്.

ഏതാനും കളിക്കാരെ ബാഴ്‌സ വിറ്റൊഴിവാക്കണമെന്നതാണ് മെസിയുടെ അടുത്ത ആവശ്യം. ആന്ദ്രെ ഗോമസ്, പാചോ അല്‍കാസര്‍, ലുകാസ് ഡിഗ്നെ, ജെറെമി മാത്യു എന്നിവരെയാണത്രെ മെസി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കളിക്കാരുടെ പ്രകടനത്തില്‍ മെസി ഒട്ടും സംതൃപ്തനല്ല.

റയലില്‍ നിന്ന് ഇസ്‌കോ, പി എസ് ജിയില്‍ നിന്ന് ഏഞ്ചല്‍ ഡി മരിയ എന്നിവരെയാണ് മെസി നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ ഒരു ലോകോത്തര ഡിഫന്‍ഡറെയും വേണമെന്ന് മെസി ആവശ്യപ്പെടുന്നു.

ബാഴ്‌സയിലെ മെസി ഭരണമാണ് ലൂയിസ് എന്റിക്വെയെ സ്ഥാനമൊഴിയാന്‍ പ്രേരിപ്പിച്ചത് എന്നത് വെറും കെട്ടുകഥയല്ലെന്ന് ഏറെക്കുറെ വ്യക്തം.

Story first published: Thursday, March 2, 2017, 10:38 [IST]
Other articles published on Mar 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+