Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍ ഹീറോ... മെസ്സി വില്ലന്‍!!! നോര്‍വിച്ചിനെ ഷൂട്ട് ചെയ്ത് വീഴ്ത്തി ചെല്‍സി

Afsham Ashiq, once a stone pelter now leads J&K's women's football team | Oneindia News

ലണ്ടന്‍/ മാഡ്രിഡ്/ പാരീസ്: എഫ്എ കപ്പ് ഫുട്‌ബോളില്‍ പെനല്‍റ്റി ഷൂട്ടൗട്ട് കടമ്പ കടന്ന് ചെല്‍സി നാലാംറൗണ്ടിലേക്കു മുന്നേറി. രണ്ടാം ഡിവിഷന്‍ ടീം നോര്‍വിച്ച് സിറ്റിയെ മറികടക്കാനാണ് ബ്ലൂസിന് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഫ്രഞ്ച് ലീഗില്‍ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ പിഎസ്ജിയുടെ ീറോയായപ്പോള്‍ കിങ്‌സ് കപ്പ് ആദ്യ പാദത്തില്‍ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസ്സി ബാഴ്‌സലോണയുടെ വില്ലനായി മാറി.
ഫ്രഞ്ച് ലീഗില്‍ എതിരാളികളില്ലാതെ കുതിക്കുന്ന പിഎസ്ജി ഏകപക്ഷീയമായ എട്ടു ഗോളുകള്‍ക്ക് ഡിജോണിനെ മുക്കുകയായിരുന്നു.
കിങ്‌സ് കപ്പിന്റെ (കോപ്പ ഡെല്‍ റേ) ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലിലാണ് മെസ്സി ബാഴ്‌സയുടെ ദുരന്തനായകനായത്. മെസ്സി പെനല്‍റ്റി നഷ്ടപ്പെടുത്തിയ മല്‍സരത്തില്‍ ബാഴ്‌സ എസ്പാന്യോളിനോട് 0-1ന് പരാജയപ്പെടുകയായിരുന്നു.

ചെല്‍സി കടന്നുകൂടി

ചെല്‍സി കടന്നുകൂടി

രണ്ടാം ഡിവിഷന്‍ ടീം നോര്‍വിച്ചിനെതിരേ കഷ്ടിച്ചാണ് ചെല്‍സി ജയിച്ചുകയറിയത്. രണ്ടു താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട മല്‍സരത്തില്‍ ഒമ്പത് പേരെ വച്ചാണ് ചെല്‍സി മല്‍സരം പൂര്‍ത്തിയാക്കിയത്. പെഡ്രോയും അല്‍വാറോ മൊറാറ്റയുമാണ് അധികസമയത്ത് ചുവപ്പ് കാര്‍ഡ് വാങ്ങിയത്. നിശ്ചിത സമയത്ത് ഇരുടീമും 1-1നു സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.
നേരത്തേ 55ാം മിനിറ്റില്‍ മിക്കി ബഷുവായിയുടെ ഗോളില്‍ ചെല്‍സിയാണ് ആദ്യം മുന്നിലെത്തുന്നത്. ഇഞ്ചുറിടൈമില്‍ ജമാല്‍ ലൂയിസ് നോര്‍വിച്ചിന്റെ സലമനില ഗോള്‍ നേടിയതോടെ കളി അധികസമയത്തേക്കു നീണ്ടു.
ഷൂട്ടൗട്ടില്‍ 5-3നായിരുന്നു ചെല്‍സിയുടെ വിജയം. നോര്‍വിച്ചിന്റെ ആദ്യ പെനല്‍റ്റി തന്നെ ചെല്‍സി ഗോളി കബാല്ലെറോ വിഫലമാക്കി. മറുഭാഗത്ത് ചെല്‍സിക്കായി കിക്കെടുത്ത അഞ്ചു പേരും ലക്ഷ്യം കണ്ടു.

ബാഴ്‌സയെ ഞെട്ടിച്ച് എസ്പാന്യോള്‍

ബാഴ്‌സയെ ഞെട്ടിച്ച് എസ്പാന്യോള്‍

കിങ്‌സ് കപ്പിന്റെ ആദ്യപാദ ക്വാര്‍ട്ടറില്‍ എസ്പാന്യോള്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സയെ സ്തബ്ധരാക്കിയത്. ഈ സീസണില്‍ ഇതാദ്യമായാണ് അയല്‍ക്കാര്‍ കൂടിയായ എസ്പാന്യോളിനോട് ബാഴ്‌സ പരാജയപ്പെടുന്നത്. ഹോംഗ്രൗണ്ടില്‍ 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് എസ്പാന്യോള്‍ ബാഴ്‌സയ്‌ക്കെതിരേ ജയം നേടുന്നത്. ഇതിനു മുമ്പ് 2007ലായിരുന്നു അവരുടെ വിജയം.
63ാം മിനിറ്റില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ ബാഴ്‌സയ്ക്ക് ലീഡ് നേടാനുള്ള സുവര്‍ണാവസരം ലഭിച്ചതാണ്. പക്ഷെ മെസ്സി പെനല്‍റ്റി പാഴാക്കിയത് ബാഴ്‌സയ്ക്കു അപ്രതീക്ഷിത ഷോക്കായി മാറി.
ഗോളി ഡീഗോ ലോപ്പസ് മെസ്സിയുടെ കിക്ക് ബ്ലോക്ക് ചെയ്യുകയായിരുന്നു. ഫെനല്‍ വിസിലിന് രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഓസ്‌കര്‍ മെലെന്‍ഡോ നേടിയ ഗോളില്‍ എസ്പാന്യോള്‍ ബാഴ്‌സയെ മലര്‍ത്തിയടിക്കുകയും ചെയ്തു.

അത്‌ലറ്റികോയെ വീഴ്ത്തി സെവിയ്യ

അത്‌ലറ്റികോയെ വീഴ്ത്തി സെവിയ്യ

ബാഴ്‌സയ്ക്കു മാത്രമല്ല മറ്റൊരു വമ്പന്‍മാരായ അത്‌ലറ്റികോ മാഡ്രിഡിനും ഒന്നാം പാദ ക്വാര്‍ട്ടറില്‍ തോല്‍വി നേരിട്ടു. സെവിയ്യയോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് അത്‌ലറ്റികോ പരാജയം സമ്മതിച്ചത്. ഡീഗോ കോസ്റ്റയുടെ ഗോളില്‍ ലീഡ് ചെയ്ത ശേഷമാണ് അത്‌ലറ്റികോ തോല്‍വിയിലേക്ക് വീണത്. അവസാന രണ്ടു മിനിറ്റിടെയാണ് സെക്കന്റുകളുടെ വ്യത്യാസത്തില്‍ സെവിയ്യ രണ്ടു ഗോളും നേടിയത്.
88ാം മിനിറ്റില്‍ ജീസസ് നവാസിലൂടെ ഒപ്പമെത്തിയ സെവിയ്യ തൊട്ടടുത്ത സെക്കന്റില്‍ ജോക്വിം കൊറെയയിലൂടെ വിജയഗോളും നിക്ഷേപിക്കുകയായിരുന്നു.

ഗോള്‍വര്‍ഷിച്ച് പിഎസ്ജി

ഗോള്‍വര്‍ഷിച്ച് പിഎസ്ജി

ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ഗോള്‍വര്‍ഷിച്ചായിരുന്നു ഡിജോണിനെ തരിപ്പണമാക്കിയത്. ഗോളുകള്‍ വാരിക്കൂട്ടി എതിരാളികളെ നിലംപരിശാക്കുന്ന ശൈലി ബാഴ്‌സ ആവര്‍ത്തിക്കുകയായിരുന്നു. ഹാട്രിക്കടകക്കം നാലു ഗോളുകളുമായി നെയ്മര്‍ പിഎസ്ജിയുടെ ഹീറോയായി മാറി. നാലു ഗോളുകള്‍ നേടുക മാത്രമല്ല രണ്ടു ഗോളുകള്‍ക്കു താരം വഴിയൊരുക്കുകയും ചെയ്തു.
ഇരട്ടഗോള്‍ നേടിയ എയ്ഞ്ചല്‍ ഡി മരിയയും നെയ്മര്‍ക്കു മികച്ച പിന്തണയേകി. എഡിന്‍സന്‍ കവാനിയും കെയ്‌ലിയന്‍ എംബപ്പെയുമാണ് മറ്റു സ്‌കോറര്‍മാര്‍.
42, 57, 73, 83 മിനിറ്റുകളിലായിരുന്നു നെയ്മറുടെ ഗോളുകള്‍. നാലു ഗോളുകള്‍ വീതമാണ് ഇരുപകുതികളിലുമായി പിഎസ്ജി എതിരാളികളുടെ വലയില്‍ നിക്ഷേപിച്ചത്.
ഈ ജയത്തോടെ ലീഗില്‍ തലപ്പത്തു നില്‍ക്കുന്ന പിഎസ്ജി രണ്ടാംസ്ഥാനക്കാരായ മൊണാക്കോയുമായുള്ള അകലം 11 പോയിന്റാക്കി ഉയര്‍ത്തി.

Story first published: Thursday, January 18, 2018, 9:47 [IST]
Other articles published on Jan 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+