Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിങ്‌സ് കപ്പ്: ബാഴ്‌സയ്ക്കു ഷോക്ക്... ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഞെട്ടിക്കുന്ന തോല്‍വി

മാഡ്രിഡ്: കിങ്‌സ് കപ്പ് (കോപ്പ ഡെല്‍ റേ) ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്മാരായ ബാഴ്‌സലോണയ്ക്കു ഞെട്ടിക്കുന്ന തോല്‍വി. ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ലെവന്റെയാണ് ബാഴ്‌സയെ വീഴ്ത്തിയത്. എവേ മല്‍സരത്തില്‍ ലെവന്റെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ബാഴ്‌സയുടെ കഥ കളിക്കുകയായിരുന്നു. കളി തുടങ്ങി 20 മിനിറ്റാവുമ്പോഴേക്കും രണ്ടു തവണ ബാഴ്‌സയുടെ വലയില്‍ പന്തെത്തിച്ച് ലെവന്റെ പിടിമുറുക്കിയിരുന്നു. എറിക്ക് കബാക്കോയും (നാലാം മിനിറ്റ്) ബോര്‍യ മയോറലുമാണ് (18) ലെവന്റെയുടെ സ്‌കോറര്‍മാര്‍. 88ാം മിനിറ്റില്‍ ഫിലിപ്പെ കുട്ടീഞ്ഞോ ബാഴ്‌സയുടെ ആദ്യ ഗോള്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു.

1

സ്പാനിഷ് ലീഗില്‍ നടന്ന കളിയില്‍ ലെവന്റെയെ 5-0നു തകര്‍ത്തുവിട്ട് മൂന്നാഴ്ച മാത്രം പിന്നിടവെയാണ് അതേ എതിരാളികള്‍ക്കു മുന്നില്‍ ബാഴ്‌സ തല കുനിച്ചത്. അന്നു സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക്കാണ് ബാഴ്‌സയ്ക്കു ആധികാരിക ജയം സമ്മാനിച്ചത്. ഇത്തവണ കിങ്‌സ് കപ്പില്‍ മെസ്സിയും ലൂയിസ് സുവാരസുമടക്കമുള്ള മുന്‍നിര താരങ്ങള്‍ക്കു വിശ്രമം നല്‍കിയാണ് ബാഴ്‌സ ഇറങ്ങിയത്. ബാഴ്‌സയുടെ രണ്ടാം നിര ടീമിനെതിരേ ലെവന്റെ അവസരം മുതലെടുക്കുകയും ചെയ്തു. എങ്കിലും കുട്ടീഞ്ഞോ ഒരു ഗോള്‍ മടക്കിയത് ഹോംഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന രണ്ടാംപാദത്തില്‍ ബാഴ്‌സയ്ക്കു പ്ലസ് പോയിന്റാവും.

കിങ്‌സ് കപ്പിലെ മറ്റു ആദ്യപാദ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ സെവിയ്യ 3-1ന് അത്‌ലറ്റിക് ബില്‍ബാവോയെ തോല്‍പ്പിച്ചപ്പോള്‍ റയല്‍ ബെറ്റിസും റയല്‍ സോസിഡാഡും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. നൊലിറ്റോ, ആന്ദ്രെ സില്‍വ, വിസാം ബെന്‍ യെഡര്‍ എന്നിവരുടെ ഗോളുകളാണ് ബില്‍ബാവോയ്‌ക്കെതിരേ സെവിയ്യക്കു മികച്ച ജയം സമ്മാനിച്ചത്. ബില്‍ബാവോയുടെ ആശ്വാസഗോള്‍ മൈക്കല്‍ സാന്‍ജോസിന്റെ വകയായിരുന്നു.

Story first published: Friday, January 11, 2019, 10:01 [IST]
Other articles published on Jan 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+