Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയകുതിപ്പ് തുടര്‍ന്ന് ബാഴ്‌സയും യുവന്റസും... മനംകവര്‍ന്ന് മെസ്സിയും റൊണാള്‍ഡോയും

ബാഴ്‌സലോണ/റോം: സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയും ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ജേതാക്കളായ യുവന്റസും വിജയകുതിപ്പ് തുടരുന്നു. അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി പടനയിക്കുന്ന ബാഴ്‌സലോണ 1-0ന് റയല്‍ വല്ലാഡോലിഡിനെയും പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അണിനിരയ്ക്കുന്ന യുവന്റസ് 2-0ന് ലാസിയോയെയുമാണ് പരാജയപ്പെടുത്തിയത്.

dsply

വല്ലാഡോലിഡിനെതിരേ 57ാം മിനിറ്റില്‍ ഉസ്മാനെ ഡെംബാലെയാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. വാര്‍ റിവ്യൂ റഫറിങ് വല്ലാഡോലിഡിന്റെ സമനില മോഹത്തിന് തിരിച്ചടി നല്‍കി. ഇഞ്ചുറിടൈമില്‍ വല്ലാഡോലിഡ് താരം കെക്കോ ഡൈവിങ് ഹെഡ്ഡറിലൂടെ നേടിയ ഗോള്‍ വാര്‍ റഫറിങില്‍ ഓഫ്‌സൈഡാണെന്ന് തെളിയുകയായിരുന്നു. സീസണില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ രണ്ടാം വിജയം കൂടിയാണിത്. മറ്റൊരു പ്രധാന മല്‍സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് 1-0ന് റയോ വല്ലെക്കാനോയെ പരാജയപ്പെടുത്തി.

അതേസമയം, യുവന്റസിന്റെ ഹോംഗ്രൗണ്ടില്‍ റൊണാള്‍ഡോയുടെ അരങ്ങേറ്റ മല്‍സരമെന്ന നിലയില്‍ ശ്രദ്ധേയമായിരുന്നു ലാസിയോക്കെതിരായ പോരാട്ടം. ലാസിയോക്കെതിരേ മിറെലാം ജാനിക് (30ാം മിനിറ്റ്), മരിയോ മാന്‍ഡ്യൂകിച്ച് (75) എന്നിവരാണ് യുവന്റസിന്റെ സ്‌കോറര്‍മാര്‍. ലീഗില്‍ യുവന്റസിന്റെ തുടര്‍ച്ചയായ രണ്ടാം വിജയം കൂടിയാണിത്. ലീഗിലെ മറ്റൊരു ക്ലാസിക്ക് പോരില്‍ നാപ്പോളി 3-2ന് എസി മിലാനെ തോല്‍പ്പിച്ചു.

Story first published: Sunday, August 26, 2018, 17:16 [IST]
Other articles published on Aug 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+