Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റഷ്യയില്‍ കൈവിട്ടത് മെസ്സി ബാഴ്‌സയില്‍ നേടി... 33ാം കിരീടം, കുറിച്ചത് പുതിയ റെക്കോഡ്

സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്സലോണയ്ക്ക് | Oneindia Malayalam

ടാന്‍ഗിയര്‍ (മൊറോക്കോ): സ്പാനിഷ് ലീഗ് സീസണിനു മുന്നോടിയായി നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണയ്ക്ക് കിരീടം. കിരീടപ്പോരാട്ടത്തില്‍ കോപ ഡെല്‍ റേ ചാംപ്യന്‍മാരായ സെവിയ്യയെയാണ് സ്പാനിഷ് ലീഗ് ജേതാക്കളായ ബാഴ്‌സലോണ പരാജയപ്പെടുത്തിയത്.

ഒരു ഗോളിനു പിന്നില്‍ നിന്നതിനു ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ബാഴ്‌സ വിജയവും സ്പാനിഷ് സൂപ്പര്‍ കപ്പും സ്വന്തമാക്കുകയായിരുന്നു. ബാഴ്‌സയുടെ 13 സ്പാനിഷ് സൂപ്പര്‍ കപ്പ് നേട്ടമാണിത്. നിലവില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ റെക്കോഡും ബാഴ്‌സയുടെ പേരില്‍ തന്നെയാണ്.

രണ്ടടിച്ച് ബാഴ്‌സയുടെ തിരിച്ചുവരവ്

രണ്ടടിച്ച് ബാഴ്‌സയുടെ തിരിച്ചുവരവ്

കളിയുടെ ഒമ്പതാം മിനിറ്റില്‍ പാബ്ലോ സറാബിയയിലൂടെ സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ സെവിയ്യ മുന്നിലെത്തുകയായിരുന്നു. പിന്നീട് നിരന്തരം ആക്രമിച്ചു കളിച്ച ബാഴ്‌സ 42ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെയിലൂടെ സമനില ഗോള്‍ നേടി.

ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയെടുത്ത ഫ്രീകിക്ക് സെവിയ്യയുടെ ഗോള്‍ പോസ്റ്റില്‍ തട്ടി തെറിക്കുകയായിരുന്നു. പന്ത് റീബൗണ്ടായി ലഭിച്ച പിക്വെ അനായാസം ഗോളാക്കി മാറ്റി. 78ാം മിനിറ്റില്‍ ഉസ്മാനെ ഡെംബാലെയുടെ ബുള്ളറ്റ് ഷോട്ടിലൂടെ ബാഴ്‌സ വിജയഗോളും സ്വന്തമാക്കി.

പടനായകനായി മെസ്സി, കിരീടനേട്ടത്തിലും റെക്കോഡ്

പടനായകനായി മെസ്സി, കിരീടനേട്ടത്തിലും റെക്കോഡ്

റെക്കോഡുകളുടെ തോഴനായ മെസ്സി മറ്റൊരു അപൂര്‍വ്വ നേട്ടം കൂടി സെവ്വിയക്കെതിരായ വിജയത്തോട് കൂടി സ്വന്തം പേരില്‍ കുറിച്ചു. ബാഴ്‌സയ്ക്കു വേണ്ടി ഏറ്റവും കിരീട നേട്ടങ്ങളില്‍ പങ്കാളിയാവുന്ന താരമെന്ന റെക്കോഡാണ് മെസ്സി കുറിച്ചത്. സ്പാനിഷ് സൂപ്പര്‍ കപ്പ് നേട്ടത്തോടെ ബാഴ്‌സയ്‌ക്കൊപ്പം മെസ്സി 33 കിരീട നേട്ടങ്ങളില്‍ പങ്കാളിയായി റെക്കോഡിടുകയായിരുന്നു. മുന്‍ ക്യാപ്റ്റന്‍ ആന്ദ്രെസ് ഇനിയേസ്റ്റയുടെ പേരിലുള്ള റെക്കോഡാണ് മെസ്സി മറികടന്നത്.

അതോടൊപ്പം ക്യാപ്റ്റന്റെ റോളിലെത്തിയതിനു ശേഷമുള്ള ആദ്യ ടൂര്‍ണമെന്റില്‍ തന്നെ കിരീടം നേടാനും അര്‍ജന്റൈന്‍ സൂപ്പര്‍ താരത്തിനായി. ഇനിയേസ്റ്റയ്ക്കു പകരം ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് മെസ്സി ബാഴ്‌സയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കൊപ്പം കിരീടം നേടാന്‍ കഴിയാതെ പോയ മെസ്സിക്ക് ബാഴ്‌സയ്‌ക്കൊപ്പം ക്യാപ്റ്റനായതിനു ശേഷുള്ള തന്റെ ആദ്യ ടൂര്‍ണമെന്റില്‍ തന്നെ ചാംപ്യന്‍മാരായി തുടങ്ങാന്‍ കഴിഞ്ഞു.

മെസ്സിയുടെ നേട്ടം ബാഴ്‌സ ആഘോഷിച്ചപ്പോള്‍

കിരീടവിജയത്തില്‍ മെസ്സി പുതിയ റെക്കോര്‍ഡ് കുറിച്ച ശേഷം ബാഴ്‌സയുടെ ട്വീറ്റ്‌

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Monday, August 13, 2018, 11:40 [IST]
Other articles published on Aug 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+