Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്‍ ക്ലാസികോയില്‍ ബാഴ്‌സലോണക്ക് ത്രസിപ്പിക്കുന്ന ജയം, മെസിക്ക് മുന്നില്‍ റയലിന്റെ ഗലാറ്റിക്കോസ് നിഷ്പ്രഭം !!

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ എല്‍ക്ലാസികോ പോരില്‍ റയല്‍ മാഡ്രിഡിനെതിരെ ബാഴ്‌സലോണക്ക് ത്രസിപ്പിക്കുന്ന ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. ലയണല്‍ മെസി രണ്ട് ഗോളുകള്‍ നേടി ക്ലാസിക് പോരിലെ സൂപ്പര്‍ താരമായി.ഇഞ്ചുറി ടൈമിലായിരുന്നു മെസിയുടെ വിജയ ഗോള്‍. ഇരുപത്തെട്ടാം മിനുട്ടില്‍ ബ്രസീലിയന്‍ താരം കാസിമെറോയിലൂടെ ലീഡെടുത്ത റയല്‍ മാഡ്രിഡിനെ മുപ്പത്തിമൂന്നാം മിനുട്ടില്‍ മെസിയുടെ ഗോളില്‍ ബാഴ്‌സ പെട്ടെന്ന് തന്നെ ഒപ്പം പിടിച്ചു.

ആദ്യ പകുതിയില്‍ 1-1 ആയിരുന്നു സ്‌കോര്‍. രണ്ടാം പകുതിയില്‍ എഴുപത്തിമൂന്നാം മിനുട്ടില്‍ റാകിറ്റിചിന്റെ ഗോളില്‍ ബാഴ്‌സ 2-1ന് മുന്നിലെത്തി. എണ്‍പത്തഞ്ചാം മിനുട്ടില്‍ ഹാമിഷ് റോഡ്രിഗസ് റയലിന് നിര്‍ണായക സമനില ഗോള്‍ നേടി. കളി സമനിലയാകുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു മെസിയുടെ വക ഗംഭീരന്‍ വിജയ ഗോള്‍. എഴുപത്തേഴാം മിനുട്ടില്‍ റയല്‍ ഡിഫന്‍ഡര്‍ സെര്‍ജിയോറാമോസ് ചുവപ്പ് കാര്‍ഡ് കണ്ടു.

മെസിക്ക് 500 ഗോള്‍...

മെസിക്ക് 500 ഗോള്‍...

ലാ ലി സീസണിലെ മുപ്പത്തൊന്നാം ഗോള്‍ നേട്ടത്തോടെ ലയണല്‍ മെസി ബാഴ്‌സലോണക്കായി അഞ്ഞൂറ് ഗോളുകള്‍ പൂര്‍ത്തിയാക്കി.

ഗോള്‍ കീപ്പര്‍മാരുടെ മത്സരം...

ഗോള്‍ കീപ്പര്‍മാരുടെ മത്സരം...

റയല്‍ ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസും ബാഴ്‌സ ഗോളി ടെര്‍ സ്റ്റിഗെനും തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇവര്‍ രണ്ട് പേരും മങ്ങിപ്പോയിരുന്നെങ്കില്‍ ഗോള്‍ മാര്‍ജിന്‍ ഉയരുമായിരുന്നു. ക്രിസ്റ്റിയാനോയുടെയും ലൂക മോഡ്രിചിന്റെയും ബെയ്‌ലിന്റെയും തകര്‍പ്പന്‍ ഷോട്ടുകള്‍ അതിനേക്കാള്‍ ഗംഭീരമായി ടെര്‍ സ്റ്റിഗെന്‍ തട്ടിമാറ്റി. മെസിയെയും സുവാരസിനെയും കെയ്‌ലര്‍ നവാസും മികച്ച സേവുകളുമായി നേരിട്ടു.

ബാഴ്‌സ ഒന്നാം സ്ഥാനത്ത്..

ബാഴ്‌സ ഒന്നാം സ്ഥാനത്ത്..

33 മത്സരങ്ങളില്‍ 75 പോയിന്റുളള ബാഴ്‌സ ലാ ലിഗ ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക്കയറി. റയല്‍ മാഡ്രിഡ് 32 മത്സരങ്ങളില്‍ 75 പോയിന്റുമായി തൊട്ടു പിറകിലുണ്ട്. ഒരു മത്സരം അധികം കളിക്കാനുള്ളതിനാല്‍ റയലിന് അടുത്ത കളി ജയിക്കുന്നതോടെ ബാഴ്‌സയെ പിറകിലാക്കാന്‍ സാധിച്ചേക്കും. 33 മത്സരങ്ങളില്‍ 68 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.

ഗോള്‍ നില

ഗോള്‍ നില

റയല്‍ മാഡ്രിഡ് 2-3 ബാഴ്‌സലോണ

റയല്‍ സോസിഡാഡ് 1-0 ഡിപ്പോര്‍ട്ടീവോ ല കൊരുന

സെല്‍റ്റ വിഗോ 0-1 റയല്‍ ബെറ്റിസ്

ലാസ് പല്‍മാസ് 1-1 അലാവ്‌സ്‌

Story first published: Monday, April 24, 2017, 11:03 [IST]
Other articles published on Apr 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+