റയലിനെതിരെ ബാഴ്‌സക്ക് ജയം, സിദാന് ടീമിനെ ശക്തിപ്പെടുത്തേണ്ടി വരും
മിയാമി: സ്പാനിഷ് ഫുട്‌ബോളിലെ കരുത്തരായ ബാഴ്‌സലോണയും റയല്‍മാഡ്രിഡും തമ്മില്‍ പ്രീ സീസണില്‍ ഒന്ന് കൊമ്പുകോര്‍ത്തു. എല്‍ക്ലാസികോയുടെ എല്ലാ ആവേശവും വിതറിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സലോണ ജയം പിടിച്ചെടുത്തു. മൂന്നാം മിനുട്ടില്‍ മെസിയുടെ ഗോളില്‍ ബാഴ്‌സലോണ ലീഡെടുത്തു.
ഏഴാം മിനുട്ടില്‍ റാകിറ്റിചിലൂടെ ബാഴ്‌സ വീണ്ടും മുന്നില്‍ കയറി. സിനദിന്‍ സിദാന്റെ മുഖം വാടിയ നിമിഷങ്ങളായിരുന്നു ഇത്. എന്നാല്‍, പതിനാലാം മിനുട്ടില്‍ കൊവാസിചിന്റെ ഗോളില്‍ റയല്‍ മാഡ്രിഡ് ആദ്യ ഗോള്‍ മടക്കി.

മുപ്പത്താറാം മിനുട്ടില്‍ റയലിന്റെ പുതിയ താരോദയം അസെന്‍സിയോയുടെ ഗോളില്‍ സമനിലയും. ആദ്യ പകുതിയില്‍ തന്നെ നാല്‌ഗോളുകള്‍ കണ്ടതിന്റെ ത്രില്ലിലായിരുന്നു മിയാമിയിലെ അരലക്ഷത്തിലേറെ വരുന്ന കാണികള്‍.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് റയല്‍ മാഡ്രിഡ് കളത്തിലിറങ്ങിയത്. അവധിക്കാലം ആഘോഷിക്കുകയാണ് ക്രിസ്റ്റിയാനോ.
പി എസ് ജിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് നെയ്മര്‍ ബാഴ്‌സലോണക്കായി കളത്തിലിറങ്ങിയത്. ടീമില്‍ തുടരുമെന്ന സൂചനയാണ് നെയ്മര്‍ നല്‍കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications