Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മറുടെ ഗോളില്‍ ബാഴ്‌സലോണ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ കീഴടക്കി, മെസി- നെയ്മര്‍ തിളങ്ങി

മേരിലാന്‍ഡ്: ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ബാഴ്‌സലോണ നെയ്മറുടെ ഗോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തി (1-0). ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെയിന്റ് ജെര്‍മെയ്ന്‍ ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് നെയ്മര്‍. ഏറെക്കുറെ അത് നടപ്പിലാകുന്ന ലക്ഷണമുണ്ട്. ഇതിനിടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ഗോളടിച്ചു കൊണ്ട് നെയ്മര്‍ തന്റെ താരമൂല്യം ഇരട്ടിയാക്കുകയും ചെയ്തു.

ബാഴ്‌സലോണക്ക് 222 ദശലക്ഷം യൂറോയുടെ വിടുതല്‍ പണം നല്‍കാമെന്ന കരാറിന് പി എസ് ജി ഒരുക്കമാണെന്നാണ് റിപ്പോര്‍ട്ട്. പ്രീ സീസണ്‍ മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആദ്യ തോല്‍വിയാണിത്. രണ്ട് പ്രീ സീസണ്‍ മത്സരങ്ങളില്‍ നിന്നായി നെയ്മര്‍ മൂന്നാം ഗോളാണ് നേടിയത്.

leomessi

ആദ്യ പകുതിയില്‍ നെയ്മറും മെസിയും തമ്മില്‍ സഹകരിച്ചു കൊണ്ടുള്ള നീക്കങ്ങളായിരുന്നു ശ്രദ്ധേയം. ബാഴ്‌സലോണക്ക് ഏറ്റവും അനിവാര്യമായ കൂട്ടുകെട്ടാണിതെന്ന് ബോധ്യപ്പെട്ട നീക്കങ്ങള്‍.

മെസി നെയ്മറിനെ ടീമില്‍ നിലനിര്‍ത്താന്‍ ബാഴ്‌സ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത് ഈ ഒത്തിണക്കത്തിന്റെ പേരിലാണ്. ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവെന്റസിനെയും ബാഴ്‌സലോണ പ്രീ സീസണ്‍ മത്സരത്തില്‍ തോല്‍പ്പിച്ചിരുന്നു.

Story first published: Thursday, July 27, 2017, 12:14 [IST]
Other articles published on Jul 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+