മാഡ്രിഡ്: സ്പാനിഷ് കോപ ഡെല്‍ റേ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ പാദ സെമിഫൈനലില്‍ ബാഴ്സലോണ 2-1ന് അത്ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചു. എതിര് ടീമിന്റെ തട്ടകമായ വിസെന്റ് കാല്‍ഡറോണില്‍ നിര്‍ണായക എവേ ഗോള്‍ അനുകൂല്യത്തോട് കൂടിയാണ് ബാഴ്സയുടെ വിജയം.
ഏഴാം മിനുട്ടില്‍ ഉറുഗ്വെ സ്ട്രൈക്കര്‍ ലൂയിസ് സുവാരസ് ബാഴ്സക്ക് ലീഡ് നല്കി. മുപ്പത്തിമൂന്നാം മിനുട്ടില്‍ ലയണല്‍ മെസി ഗോളടിച്ചതോടെ കാറ്റലന്‍സ് ജയം ഉറപ്പിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ അന്റോയിന്‍ ഗ്രിസ്മാനിലൂടെ അത്ലറ്റിക്കോ മാഡ്രിഡ് ഗോള്‍ മടക്കിയത് ബാഴ്സയെ അങ്കലാപ്പിലാക്കി. ഡിയഗോ സിമിയോണിയുടെ ശിഷ്യന്മാര് രണ്ടാം ഗോള്‍ നേടി മത്സരം സമനിലയാക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ബാഴ്സ പിടിച്ചു നിന്നു.
ബാഴ്സലോണ 57 ശതമാനവും അത്ലറ്റിക്കോ മാഡ്രിഡ് 43 ശതമാനവും ബോള്‍ പൊസഷന്‍ നേടി എന്നത് തന്നെ പോരാട്ടത്തിന്റെ വീറും വാശിയും വ്യക്തമാക്കുന്നു. ഗോളിലേക്ക് രണ്ട് ടീമുകളും പതിനേഴ് വീതം ഷോട്ടുകള്‍ പായിച്ചു. അത്ലറ്റിക്കോ ഏഴ് കോര്‍ണറുകള്‍ നേടിയെടുത്തപ്പോള്‍ ബാഴ്സലോണ പതിനൊന്ന് കോര്‍ണറുകള്‍ സ്വന്തമാക്കി. ഫൗളുകളുടെ എണ്ണത്തില്‍ ഹോം ടീമാണ് മുന്തി നിന്നത്. ഇരുപത് ഫൗളുകള്‍ അത്ലറ്റിക്കോ ചെയ്തപ്പോള്‍ ബാഴ്സ പതിമൂന്ന് ഫൗളുകള്‍ നടത്തി.
രണ്ടാം സെമിഫൈനല്‍ അലാവ്സും സെല്റ്റവിഗോയും തമ്മിലാണ്.