ചാംപ്യന്‍സ് ലീഗ്: ഐന്തോവനെതിരേ ബാഴ്‌സപ്പട റെഡി, ടീമിനെ പ്രഖ്യാപിച്ചു... കപ്പിത്താനായി മെസ്സി
ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പുതിയ സീസണിന് വിസില്‍ മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ചാംപ്യന്‍സ് ലീഗ് കിരീടം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്പാനിഷ് ചാംപ്യന്മാരായ ബാഴ്‌സലോണ.
ഇന്ത്യന്‍ സമയം രാത്രി 10.25ന് ബാഴ്‌സയുടെ ഹോംഗ്രൗണ്ടായ കാംപ് ന്യൂവില്‍ നടക്കുന്ന മല്‍സരത്തില്‍ ഡച്ച് ക്ലബ്ബായ പിഎസ്‌വി ഐന്തോവാനാണ് ബാഴ്‌സയുടെ എതിരാളി.

18 അംഗ ടീമിനെ പ്രഖ്യാപിച്ചു
ഐന്തോവനെതിരായ മല്‍സരത്തിനുള്ള 18 അംഗ ടീമിനെ ബാഴ്‌സ പ്രഖ്യാപിച്ചു. ഗോള്‍കീപ്പേര്‍സ്: മാര്‍ക് ആന്ദ്രെ ടെര്‍ സ്റ്റെഗെന്‍, ജാസ്‌പെര്‍ സില്ലെസ്സെന്‍., ഡിഫന്‍ഡേര്‍സ്: നെല്‍സന്‍ സെമെഡോ, ജെറാര്‍ഡ് പിക്വെ, ക്ലെമെന്റ് ലെന്‍ഗ്ലെറ്റ്, ജോര്‍ഡി ആല്‍ബ, സാമുവല്‍ ഉംറ്റിറ്റി., മിഡ്ഫീല്‍ഡേര്‍സ്: ഇവാന്‍ റാക്റ്റിച്ച്, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, ഫിലിപ്പെ കുട്ടീഞ്ഞോ, ആര്‍തര്‍, റഫീഞ്ഞ, സെര്‍ജിയോ റോബെര്‍ട്ടോ, ആര്‍ത്യുറോ വിദാല്‍.,
ഫോര്‍വേഡ്‌സ്: ലൂയിസ് സുവാറസ്, ലയണല്‍ മെസ്സി, ഉസ്മാനെ ഡെംബെലെ, മുനിര്‍.

സാധ്യതാ സ്റ്റാര്‍ട്ടിങ് ലൈനപ്പ്
ടെര്‍ സ്റ്റെഗെന്‍, റോബര്‍ട്ടോ, പിക്വെ, ഉംറ്റിറ്റി, ആല്‍ബ, റാക്റ്റിച്ച്, ബുസ്‌ക്വെറ്റ്‌സ്, കുട്ടീഞ്ഞോ, മെസ്സി, സുവാറസ്, ഡെംബെലെ.

വിജയത്തോടെ തുടങ്ങാന്‍ മെസ്സി
പുതിയ സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിനു ശേഷം മെസ്സിക്കു കീഴില്‍ തകര്‍പ്പന്‍ വിജയങ്ങളുമായി മുന്നേറുകയാണ് ബാഴ്‌സ. ചാംപ്യന്‍സ് ലീഗിലും വിജയകുതിപ്പ് തുടരാനാണ് മെസ്സിക്കു കീഴില്‍ ബാഴ്‌സ കളത്തിലിറങ്ങുന്നത്. ഐന്തോവനു പുറമേ ഇന്റര്‍മിലാനും ടോട്ടനം ഹോട്‌സ്പറുമാണ് ബാഴ്‌സയുള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ പോരിനിറങ്ങുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications