എസ്പാനിയോളും അത്‌ലറ്റിക്കോ മാഡ്രിഡും ജയിച്ചു, ബാഴ്‌സയുടെ നൂറാം ഗോള്‍ പിറന്നു, ഗംഭീര ഗോള്‍ !
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണക്ക് കാല്‍ഡസന്‍ ഗോളിന്റെ ജയം. അത്‌ലറ്റിക്കോ ബില്‍ബാവോയെയാണ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മെസിയും കൂട്ടരും തകര്‍ത്തത്. പതിനെട്ടാം മിനുട്ടില്‍ അല്‍കാസെറും നാല്‍പതാം മിനുട്ടില്‍ മെസിയും അറുപത്തേഴാം മിനുട്ടില്‍ വിദാലും ഗോളുകള്‍ നേടി. എസ്പാനിയോള്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, എയ്ബര്‍ ക്ലബ്ബുകളും ജയം കണ്ടു.

സുവാരസില്ല, അല്‍കാസര്‍ എക്കൗണ്ട് തുറന്നു..
ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന് വിശ്രമം അനുവദിച്ച ബാഴ്‌സ കോച്ച ലൂയിസ് പകരം പാചോ അല്‍കാസെറിനെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇറക്കി. ലാലിഗയില്‍ തന്റെ ആദ്യ ഗോളടിച്ചു കൊണ്ട് അല്‍കാസര്‍ സെലക്ഷനെ ന്യായീകരിച്ചു.

ഫ്രീകിക്ക് മെസി..
മെസി പതിവ് പോലെ ഫ്രീകിക്കിലൂടെ വല കുലുക്കി. ബോക്‌സിനടുത്ത് വെച്ച് റൈറ്റ് വിംഗില്‍ നിന്ന് മെസി അനായാസം പന്ത് വലയിലാക്കി.

വിദാലിന്റെ ഗോള്‍ സൂപ്പര്‍...
അലെക്‌സ് വിദാലിന്റെത് സോളോ റണ്‍ ഗോള്‍ ആയിരുന്നു. നിരവധി പ്രതിരോധനിരക്കാരെ വകഞ്ഞു മാറ്റിയുള്ള വിദാലിന്റെ കുതിപ്പ് ഗോളായപ്പോള്‍ നൗംകാംപ് സ്റ്റേഡിയം ആര്‍ത്തിരമ്പി.

നൂറ് ഗോളടിച്ച് ബാഴ്‌സ..
സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി നൂറ് ഗോളുകള്‍ തികയ്ക്കുന്ന ആദ്യ യൂറോപ്യന്‍ ടീമായി ബാഴ്‌സ മാറിയിരുന്നു ഈ ഗോളോടെ. തൊട്ടു പിന്നാലെ ഫ്രഞ്ച് ക്ലബ്ബ് എ എസ് മൊണാക്കോയും നൂറ് ഗോള്‍ തികച്ചു.

ടേബിളില്‍ റയലിനരികെ...
21 മത്സരങ്ങളില്‍ 45 പോയിന്റുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്തേക്ക് കയറി. റയല്‍മാഡ്രിഡുമായുള്ള അകലം ഒരു പോയിന്റാക്കി കുറയ്ക്കുവാനും ബാഴ്‌സക്ക് സാധിച്ചു. എന്നാല്‍, റയല്‍മാഡ്രിഡ് പത്തൊമ്പത് മത്സരങ്ങളില്‍ നിന്നാണ് 46 പോയിന്റ് കരസ്ഥമാക്കിയത്.

റയലിന് തന്നെ മേല്‍ക്കോയ്മ...
രണ്ട് മത്സരങ്ങള്‍ ബാഴ്‌സയേക്കാള്‍ അധികം കളിക്കാനുള്ളതിനാല്‍ റയലിന് മേല്‍ക്കോയ്മ നിലനില്‍ക്കുന്നു. 39 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് നാലാംസ്ഥാനത്താണ്. 20 മത്സരങ്ങളില്‍ 42 പോയിന്റുള്ള സെവിയ്യ മൂന്നാമത്.

ടോറസിന് ഡബിള്‍..
അത്‌ലറ്റിക്കോ മാഡ്രിഡ് ലെഗാനെസിനെ തോല്‍പ്പിക്കുന്നത് സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെര്‍നാണ്ടോ ടോറസിന്റെ ഡബിളില്‍. സെപ്തംബറിന് ശേഷം ടോറസ് നേടുന്ന ആദ്യ ഇരട്ട ഗോളാണിത്.

ഗോള്‍ നില
ബാഴ്‌സലോണ 3-0 അത്‌ലറ്റിക്കോ ബില്‍ബാവോ
മലാഗ 0-1 എസ്പാനിയോള്‍
അത്‌ലറ്റിക്കോ മാഡ്രിഡ് 2-0 ലെഗാനെസ്
വലന്‍ഷ്യ 0-4 എയ്ബര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications