For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

1920കളിലെ ടീമിന്റെ ഓര്‍മ പുതുക്കി ബാഴ്‌സലോണയുടെ പുതിയ ഹോം ജേഴ്‌സി

ബാഴ്‌സലോണ: ലാലിഗ ചാമ്പ്യന്‍ ക്ലബ്ബായ ബാഴ്‌സലോണയുടെ പുതിയ ഹോം ജേഴ്‌സി ഏറ്റെടുത്ത് ആരാധകര്‍. 1920കളിലെ ക്ലബ്ബിന്റെ ഓര്‍മകള്‍ ഉള്‍പ്പെടുന്ന രീതിയിലാണ് പുതിയ ജേഴ്‌സി നിര്‍മ്മിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ബാഴ്‌സലോണ ഔദ്യോഗികമായി ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം ചെയ്തത്. പുതിയ ജേഴ്‌സിക്ക് 200 പൗണ്ടാണ് വിലയിട്ടിരിക്കുന്നത്. മെറൂണും നീലയും ഉള്‍പ്പെടുത്തിയുള്ള ജേഴ്‌സി നൈക്കാണ് ഒരുക്കിയിരിക്കുന്നത്. സ്വര്‍ണ്ണ കളറില്‍ വൃത്താകൃതിയിലുള്ള കോളറാണ് പുതിയ ജേഴ്‌സിയൂടേത്. 1920ലെ ക്ലബ്ബിന്റെ താരങ്ങള്‍ക്ക് ആദരം അര്‍പ്പിക്കുന്നതാണ് പുതിയ ജേഴ്‌സിയെന്ന് ബാഴ്‌സലോണ അറിയിച്ചു. ക്ലബ്ബിലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും അന്റോണിയോ ഗ്രിസ്മാനും പുതിയ ജേഴ്‌സി അണിഞ്ഞുള്ള ചിത്രങ്ങളും ക്ലബ്ബ് പുറത്തുവിട്ടിട്ടുണ്ട്.

ക്ലബ്ബിന്റെ പഴയകാലത്തെ ഓര്‍മപ്പെടുത്തുന്ന പുതിയ കിറ്റിന് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. നിരവധി ആരാധകരാണ് ബാഴ്‌സലോണയുടെ പുതിയ കിറ്റ് അവതരിപ്പിച്ചുള്ള വീഡിയോക്ക് താഴെ പ്രതികരണം രേഖപ്പെടുത്തിയത്. സാമൂഹ്യ മാധ്യമങ്ങിലൂടെ പുതിയ ഹോം കിറ്റിന്റെ ചിത്രങ്ങളും ആരാധകര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.മുടിയഴിച്ചിട്ടുള്ള അന്റോണിയോ ഗ്രിസ്മാന്റെ ചിത്രം പഴയ ക്ലബ്ബിന്റെ താരങ്ങളെ ഓര്‍മപ്പെടുത്തുന്ന തരത്തിലാണ്. അടുത്ത സീസണിലാവും ബാഴ്‌സലോണ പുതിയ കിറ്റ് അണിയുക. പുതിയ ജേഴ്‌സിയില്‍ മെസ്സിയും ഗ്രിസ്മാനും എത്തിയതോടെ ഇരുവരുടേയും കൂടുമാറ്റ അഭ്യൂഹങ്ങള്‍ക്കുള്ള ഉത്തരവുമായി. കോവിഡ് കാലത്ത് ക്ലബ്ബ് പ്രസിഡന്റുമായി മെസ്സിക്കുണ്ടായിരുന്ന അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെയാണ് താരത്തിന്റെ കൂടുമാറ്റ അഭ്യൂഹവും ശക്തമായത്.

barcelona

താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ മെസ്സി അസ്വസ്തനായിരുന്നു. താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ സമ്മതിച്ചിട്ടും ക്ലബ്ബ് പ്രസിഡന്റ് അനാവശ്യമായി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് മെസ്സി നേരത്തെ ആരോപിച്ചത്. അതേ സമയം മെസ്സി ക്ലബ്ബ് വിടില്ലെന്നും വിരമിക്കല്‍ ബാഴ്‌സലോണയിലൂടെയാവുമെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ക്ലബ്ബ് പ്രസിഡന്റ് ബാര്‍ത്തോമു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സീസണിലെ ലാലിഗ കിരീടം ബാഴ്‌സലോണയ്ക്ക് നഷ്ടമായിരിക്കുകയാണ്. സീസണില്‍ രണ്ട് മത്സരങ്ങള്‍ മാത്രം അവശേഷിക്കെ ചിരവൈരികളായ റയല്‍ മാഡ്രിഡിനേക്കാള്‍ നാല് പോയിന്റ് പിന്നിലാണ് ബാഴ്‌സലോണ. 36 മത്സരങ്ങളില്‍ നിന്ന് റയലിന് 83 പോയിന്റും ബാഴ്‌സലോണയ്ക്ക് 79 പോയിന്റുമാണുള്ളത്. ലാലിഗ കിരീടം ഏറെക്കുറെ നഷ്ടമായതോടെ ചാമ്പ്യന്‍സ് ലീഗിലാവും ഇനി ബാഴ്‌സലോണയുടെ പ്രതീക്ഷ.

Story first published: Wednesday, July 15, 2020, 17:54 [IST]
Other articles published on Jul 15, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+