Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സക്ക് സീസണില്‍ ആശ്വാസ കിരീടം, മെസിയും നെയ്മറും ഫൈനലില്‍ ഗോളടിച്ചു, വിട ലൂയിസ്!!

മാഡ്രിഡ്: സ്പാനിഷ് കോപ ഡെല്‍ റേ കിരീടം ബാഴ്‌സലോണക്ക്. ഫൈനലില്‍ അലാവ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തുരത്തിയാണ് ബാഴ്‌സയുടെ കിരീടവിജയം. മെസി, നെയ്മര്‍, അല്‍കാസര്‍ ആദ്യ പകുതിയില്‍ തന്നെ ബാഴ്‌സയുടെ ജയം ഉറപ്പാക്കി. ഹെര്‍നാണ്ടസിലൂടെ അലാവ്‌സും ആദ്യ പകുതിയില്‍ ആശ്വാസ ഗോളടിച്ചു. രണ്ടാം പകുതിയില്‍ ഗോളുകളില്ലായിരുന്നു.

ലൂയിസ് കിരീട വിജയത്തോടെ പടിയിറങ്ങി..

ലൂയിസ് കിരീട വിജയത്തോടെ പടിയിറങ്ങി..

ബാഴ്‌സലോണയുടെ പരിശീലക സ്ഥാനത്ത് നിന്ന് ലൂയിസ് എന്റിക്വെ കിരീട വിജയത്തോടെ പടിയിറങ്ങി.

ഫൈനലില്‍ മെസിയുടെ ഗോളടി...

ഫൈനലില്‍ മെസിയുടെ ഗോളടി...

നാല് കോപ ഡെല്‍ റേ ഫൈനലുകളില്‍ ഗോളടിച്ച അത്‌ലറ്റിക്കോ ബില്‍ബാവോയുടെ 1950 കളിലെ താരം ടെല്‍മോ സാറയുടെ റെക്കോര്‍ഡിനൊപ്പമെത്തി ലയണല്‍ മെസി.

നെയ്മറും മെസിയുടെ വഴിയെ...

നെയ്മറും മെസിയുടെ വഴിയെ...

കോപ ഡെല്‍ റേ ഫൈനലില്‍ ഗോളടിക്കുന്നത് നെയ്മറുടെ ഒരു രീതിയാണ്. 2015 ല്‍ അത്‌ലറ്റിക്കോ ബില്‍ബാവോക്കെതിരെയും 2016 ല്‍ സെവിയ്യക്കെതിരെയും ബാഴ്‌സ ഫൈനലില്‍ വിജയം നേടിയത് നെയ്മറുടെ ഗോളുകളില്‍.

മഷെറാനോയുടെ പരുക്ക്...

മഷെറാനോയുടെ പരുക്ക്...

കപ്പ് നേടിയപ്പോഴും ബാഴ്‌സക്ക് തിരിച്ചടിയായത് മഷെറാനോക്ക് കൂട്ടിയിടിച്ച് തലക്ക് പരുക്കേറ്റതാണ്. സ്‌ട്രെച്ചറിലാണ് താരത്തെ വിദഗ്ധ ചികിത്സക്കായി കൊണ്ടു പോയത്.

ബാഴ്‌സക്ക് ആശ്വാസമായി കിരീടം..

ബാഴ്‌സക്ക് ആശ്വാസമായി കിരീടം..

സീസണില്‍ തിരിച്ചടികളായിരുന്നു ഏറെയും. ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് കിരീടം വിട്ടുകൊടുക്കേണ്ടി വന്നപ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ യുവെന്റസിനോട് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. കോപ ഡെല്‍ റേ കിരീടം അടുത്ത സീസണില്‍ മികച്ച തിരിച്ചുവരവ് നടത്താന്‍ ബാഴ്‌സക്ക് പ്രചോദനമാകും.

Story first published: Sunday, May 28, 2017, 14:50 [IST]
Other articles published on May 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+