Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ഫുട്ബോളിന് പുതിയ കിങ്!! ബാലണ്‍ ഡിയോറില്‍ ഡെംബെലെ മുത്തം, പിന്തള്ളിയത് ഇവരെ

പാരീസ്: ലോക ഫുട്‌ബോളിലെ കഴിഞ്ഞ വര്‍ഷക്കെ ഏറ്റവും മികച്ച താരത്തിനുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാരം ഫ്രാന്‍സിന്റെയും പിഎസ്ജിയുടെയും സ്റ്റാര്‍ വിങ്ങറായ ഒസ്മാന്‍ ഡെംബെലെ സ്വന്തമാക്കി. പുലര്‍ച്ചെ പാരീസില്‍ നടന്ന താരനിബിഡമായ ചടങ്ങിലാണ് അദ്ദേഹത്തെ കാല്‍പ്പന്തുകൡിലെ പുതി ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചത്.

പാരീസ് സെന്റ് ജര്‍മെയ്‌നു വേണ്ടി കഴിഞ്ഞ സീസണില്‍ കാഴ്ചവച്ച മാജിക്കല്‍ പ്രകടനമാണ് ഡെംബലെയെ കരിയറിലാദ്യമായി പരമോന്നത പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. യുവേഫ ചാംപ്യന്‍സ് ലീഗില്‍ കന്നിക്കിരീടത്തിനായുള്ള പിഎസ്ജിയുടെ കാത്തിരിപ്പ് അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. ചാംപ്യന്‍സ് ലീഗിനൊപ്പം മറ്റു രണ്ടു കിരീടങ്ങള്‍ കൂടി ഡെംബെലെ ടീമിനു നേടിക്കൊടുത്തിരുന്നു.

ousmane demb l

ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിനായുള്ള അവസാന റൗണ്ടില്‍ ബാഴ്‌സലോണയുടെ വണ്ടര്‍ കിഡായ സ്‌പെയിനിന്റെ ലാമിന്‍ യമാല്‍, പിഎസ്ജിയിലെ സഹതാരം കൂടിയായ പോര്‍ച്ചുഗലിന്റെ വിറ്റീഞ്ഞ എന്നിവരെ മറികടന്നാണ് ഡെംബെല പരമോന്നത പുരസ്‌കാരത്തിനു അര്‍ഹനായത്.

പിഎസ്ജിയുടെ കടുംനീല ജഴ്‌സിയില്‍ അവിസ്മരണീയ പ്രകടനമായിരുന്നു വിവിധ ടൂര്‍ണമെന്റുകളിലായി അദ്ദേഹം കാഴ്ചവച്ചത്. ഗോളുകളടിട്ടും അസിസ്റ്റുകള്‍ നല്‍കിയും ഗെയിം ചേഞ്ചിങം ഇംപാക്ടണ്ടാക്കിയും ഡെംബെലെ വീരനായകനായി മാറി. ഫ്രഞ്ച് ലീഗില്‍ 21 ഗോളുകളുമായി ഗോള്‍വേട്ടയില്‍ തലപ്പത്ത് 28 കാരനായിരുന്നു. കരിയറിലാദ്യമായി ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്താരവും ഡെംബെലെയെ തേടിയെത്തി.

ചാംപ്യന്‍സ് ലീഗിന്റെ കലാശക്കളിയില്‍ ഇന്റര്‍മിലാനെ 5-0നു മുക്കി പിഎസ്ജി ജജേതാക്കളായപ്പോള്‍ രണ്ടു ഗോളുകള്‍ക്കു അസിസ്റ്റ് നല്‍കിയത് അദ്ദേഹമാണ്. കഴിഞ്ഞ സീസണില്‍ വിവിധ ടൂര്‍മെന്റുകളിലായി 49 മല്‍സരങ്ങളിലാണ് ഡെംബെലെ പിഎസ്ജിയുടെ കുപ്പായമണിഞ്ഞത്. 33 ഗോളുകള്‍ വാരിക്കൂട്ടിയ താരം 15 അസിസ്റ്റുകളും നല്‍കുകയും ചെയ്തു.

ousmane demb l

അസാധാരണ പ്രതിഭയുണ്ടായിട്ടും നേരത്തേ അതിനോടു നീതി പുലര്‍ത്താന്‍ സാധിക്കാതെ പോയിരുന്ന താരമാണ് ഡെംബെലെ. തുടര്‍ച്ചയായ പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം അദ്ദേഹത്തിന്റെ കരിയറില്‍ പലപ്പോഴും ബ്രേക്കുകള്‍ സൃഷ്ടിച്ചു. ബാഴ്‌സലോണ, ബൊറൂസ്യ ഡോട്മുണ്ട് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളിലെല്ലാം കളിച്ചെങ്കിലും ഡെംബെലെയുടെ കരിയര്‍ ക്ലച്ച് പിടിച്ചില്ല.

ബാഴ്‌സയില്‍ നിന്നും 2023ലായിരുന്നു ഹോം ടീമായ പിഎസ്ജിയിലേക്കു അദ്ദേഹം ചേക്കേറിയത്, 28 കാരനായ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച തീരുമാനവും ഇതു തന്നെയായിരുന്നു. പിഎസ്ജിക്കായി ഇതിനകം 58 മല്‍സരങ്ങളില്‍ ളിച്ച ഡെംബെലെ 26 ഗോളുകളും സ്‌കോര്‍ ചെയ്തിട്ടുണ്ട്.

Story first published: Tuesday, September 23, 2025, 7:23 [IST]
Other articles published on Sep 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+