Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാലണ്‍ ഡി ഓര്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം; മെസ്സിയോ വാന്‍ ഡൈക്കോ?

പാരിസ്: ലോകത്തിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍മാത്രം ശേഷിക്കേ പുരസ്‌കാരം ലഭിക്കുക ആര്‍ക്കായിരിക്കുമെന്നതില്‍ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആകാംഷയേറുന്നു. പാരിസില്‍ നടക്കുന്ന ചടങ്ങിലാണ് 2019ലെ ബാലണ്‍ ഡി ഓര്‍ പ്രഖ്യാപിക്കുക. ഫിഫയുടെ ലോക ഫുട്‌ബോള്‍ ബഹുമതി ഇക്കുറി കരസ്ഥമാക്കിയ അര്‍ജന്റീനയുടേയും ബാഴ്‌സലോണയുടേയും താരമായ ലയണല്‍ മെസ്സിക്കാണ് സാധ്യതയേറെയെങ്കിലും മറ്റു ചില കളിക്കാര്‍ക്കും പ്രതീക്ഷയുണ്ട്.

പത്തുവര്‍ഷത്തോളം മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാറിമാറി പങ്കുവെച്ച ബാലണ്‍ ഡി ഓര്‍ കഴിഞ്ഞവര്‍ഷം ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിനായിരുന്നു ലഭിച്ചത്. ലോകകപ്പിലെ മിന്നുന്ന പ്രകടനം മോഡ്രിച്ചിന് തുണയായി. ഇത്തവണ മെസ്സിക്കൊപ്പം നെതര്‍ലന്‍ഡിന്റേയും ലിവര്‍പൂളിന്റേയും താരമായ വിര്‍ജില്‍ വാന്‍ ഡൈക്കിനും സാധ്യത കല്‍പ്പിക്കുന്നു. മികച്ച യൂറോപ്യന്‍ താരമായി വാന്‍ ഡൈക്കിനെ തെരഞ്ഞെടുത്തിരുന്നതിനാല്‍ ബാലണ്‍ ഡി ഓറിലും താരത്തിന് ലഭിച്ചേക്കുമെന്നാണ് സൂചന.

Ballon DOr; Lionel Messi, Megan Rapinoe Expected Honours

ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ ജേതാക്കളാക്കുന്നതില്‍ വാന്‍ ഡൈക്കിന്റെ പ്രതിരോധ മികവ് ഏറെ പങ്കുവഹിച്ചിരുന്നു. നെതര്‍ലന്‍ഡ്‌സിനായും താരം മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ബാഴ്‌സലോണയ്ക്കായി മെസ്സി നടത്തിയ പ്രകടനമാണ് ബാലണ്‍ ഡി ഓറിലും പ്രതിഫലിക്കുക. ടീമിനെ ലാ ലീഗ കിരീടത്തിലേക്ക് നയിച്ച മെസ്സിയുടെ കളി അതുല്യമായിരുന്നു. അതേസമയം, കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയ്ക്കുവേണ്ടി മെസ്സിക്ക് തിളങ്ങാനായില്ല.

വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ ഇതിഹാസം മേഗന്‍ റാപിനോയ് ആണ് ബാലണ്‍ ഡി ഓറില്‍ മുന്നിലുള്ളത്. മേഗന് പുരസ്‌കാരം ലഭിച്ചില്ലെങ്കിലും അത് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കും. രാജ്യത്തിനായി ലോകകപ്പ് ഒരിക്കല്‍ക്കൂടി നേടിക്കൊടുക്കുന്നതില്‍ മേഗന്‍ മുഖ്യപങ്കുവഹിച്ചിരുന്നു. ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ നല്‍കുന്ന പുരസ്‌കാരത്തിനായി ലോകമെങ്ങുമുള്ള 180 മാധ്യമപ്രവര്‍ത്തകരുടെ വോട്ടാണ് പരിഗണിക്കുക.

Story first published: Sunday, December 1, 2019, 17:09 [IST]
Other articles published on Dec 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+