Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറോണ വ്യാപനം ശക്തം; ഇത്തവണത്തെ ബാലന്‍ദ്യോര്‍ പുരസ്‌കാരവും റദ്ദാക്കി

ലണ്ടന്‍: കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യം വിലയിരുത്തി ഇത്തവണത്തെ ബാലന്‍ദ്യോര്‍ പുരസ്‌കാരം റദ്ദാക്കി. 1956ല്‍ പുരസ്‌കാരം നല്‍കാന്‍ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ബാലന്‍ദ്യോര്‍ പുരസ്‌കാരം നല്‍കാതിരിക്കുന്നത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

അവസാന സീസണില്‍ ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയാണ് ബാലന്‍ദ്യോര്‍ പുരസ്‌കാരം നേടിയത്. നിലവില്‍ ആറ് പുരസ്‌കാരം അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏറ്റവും കൂടുതല്‍ തവണ ബാലന്‍ദ്യോര്‍ നേടിയതും മെസ്സിയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരില്‍ അഞ്ച് ബാലന്‍ദ്യോറുമുണ്ട്. നേരത്തെ ഫിഫ ബാലന്‍ദ്യോര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം സമ്മാനിച്ചത്.പിന്നീട് ഇരുവരും വേര്‍പിരിഞ്ഞതോടെ ഫിഫ ദി ബെസ്റ്റ്, ബാലന്‍ദ്യോര്‍ എന്നിങ്ങനെ രണ്ട് പുരസ്‌കാരങ്ങളായി മാറി.

ballondor

ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസീനാണ് ബാലന്‍ദ്യോര്‍ നേടുന്നത്. ഫുട്‌ബോളിലെ അഭിമാന നേട്ടങ്ങളിലൊന്നാണിത്. ആയതിനാല്‍ത്തന്നെ ആരാധകരും ഏറെ ആകാംക്ഷയോടെയാണ് ബാലന്‍ദ്യോറിനെ നോക്കിക്കണ്ടിരുന്നത്. 64 വര്‍ഷം മുമ്പ് സ്റ്റാന്‍ലി മാത്യൂസാണ് ആദ്യ ബാലന്‍ദ്യോറിന് അര്‍ഹനായത്. പിന്നീടങ്ങോട്ട് ബാലന്‍ദ്യോറിനായി മികച്ച മത്സരം തന്നെയാണ് താരങ്ങള്‍ തമ്മില്‍ നടത്തിയിരുന്നത്. ഫിഫ ദി ബെസ്റ്റ് പുരസ്‌കാരവും ഈ വര്‍ഷം ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ ഫിഫ പ്രഖ്യാപിച്ചിരുന്നു.

ഈ സീസണില്‍ ബാലന്‍ദ്യോര്‍ നേടുമെന്ന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത് ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് സ്‌ട്രൈക്കര്‍ ലെവന്‍ഡോസ്‌കിയ്ക്കാണ്. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ലെവന്‍ഡോസ്‌കി കടന്നുപോകുന്നത്. ഈ സീസണില്‍ ഇതിനോടകം 52 ഗോള്‍ ലെവന്‍ഡോസ്‌കി നേടിക്കഴിഞ്ഞു.ഇത്തവണത്തെ ബുണ്ടസ്ലീഗ കിരീടവും ബയേണ്‍ മ്യൂണിക്ക് ഉറപ്പിച്ച് കഴിഞ്ഞു. യുവേഫ ചാമ്പ്യന്‍സ് ലീഗിലും ബയേണ്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനൊപ്പം സീസണില്‍ 50 ഗോളും നേടി. സീരി എ കിരീടം യുവന്റസിന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. മെസ്സി ലാലിഗയിലെ സ്വര്‍ണ്ണബൂട്ട് സ്വന്തമാക്കിയെങ്കിലും ലീഗ് കിരീടം ബാഴ്‌സലോണയ്ക്ക് നേടിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കൊറോണ വൈറസ് വ്യാപനം വലിയ സാമ്പത്തിക ബാധ്യതയാണ് കായികലോകത്തിന് ഉണ്ടാക്കിയിരിക്കുന്നത്. കാണികളില്ലാതെയാണ് നിലവില്‍ മത്സരങ്ങള്‍ നടത്തുന്നത്. കൂടാതെ മൂന്ന് മാസം ലീഗ് മത്സരങ്ങള്‍ക്ക് ഷട്ടറിടേണ്ടി വന്നതും വലിയ തിരിച്ചടിയായി.

Story first published: Tuesday, July 21, 2020, 12:03 [IST]
Other articles published on Jul 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+