Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വലന്‍സിയക്കെതിരെ ബഗാന് സമനില, എവേ ഗോള്‍ മുന്‍തൂക്കവുമായി എഎഫ്സി കപ്പ് ഗ്രൂപ്പ് റൗണ്ടിലെത്തുമോ?

ന്യൂഡല്‍ഹി: 2017 എ എഫ് സി കപ്പ് സൗത്ത് സോണ്‍ പ്ലേ ഓഫ് ആദ്യപാദത്തില്‍ ഇന്ത്യന്‍ ക്ലബ്ബ് മോഹന്‍ ബഗാന്‍ മാലെദ്വീപ് ക്ലബ്ലായ വലന്‍സിയയുടെ തട്ടകത്തില്‍ 1-1ന് സമനിലയായി. നിര്‍ണായക എവേ ഗോള്‍ നേടാന്‍ സാധിച്ചത് ബഗാന് മുന്‍തൂക്കം നല്‍കുന്നു. കൊല്‍ക്കത്തയില്‍ 28ന് നടക്കുന്ന രണ്ടാം പാദത്തില്‍ ഗോള്‍ രഹിത സമനിലയാണെങ്കില്‍ ബഗാന് എ എഫ് സി കപ്പ് ഗ്രൂപ്പ് റൗണ്ട് യോഗ്യത ഉറപ്പിക്കാം.

അഞ്ചാം മിനുട്ടില്‍ സ്‌കോട്ടിഷ് സ്‌ട്രൈക്കര്‍ ഡാറില്‍ ഡഫിയിലൂടെ ബഗാനാണ് ആദ്യം ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഈ ഗോളിന് ബഗാന്‍ മുന്നിലായിരുന്നു. രണ്ടാം പകുതിയിലും പകുതി സമയത്തോളം മുന്നിട്ട് നിന്ന ബഗാന്‍ എഴുപത്തിരണ്ടാം മിനുട്ടില്‍ ഗോള്‍ വഴങ്ങി. പെനാല്‍റ്റിയിലൂടെ ആയിരുന്നു വലന്‍സിയയുടെ സമനില ഗോള്‍. ഗോഡ്‌ഫ്രെ വെസ്റ്റ് ഒമോഡുവാണ് ഗോളടിച്ചത്. ബഗാന്‍ ഗോള്‍ വല കാത്തത് ഷില്‍ട്ടണ്‍ പോളായിരുന്നു. മുന്നേറ്റത്തില്‍ ബല്‍വന്ദ് സിംഗും ഡാറില്‍ ഡഫിയും. കാസുമി യുസയും ബിക്രംജിത് സിംഗും മധ്യനിരയില്‍. യുവതാരം റെയ്‌നിയര്‍ ഫെര്‍നാണ്ടസായിരുന്നു ഇടത് വിംഗില്‍.

mb

കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ തന്നെ ലീഡെടുത്ത് സന്ദര്‍ശകര്‍ ഞെട്ടിച്ചു. വലത് വിംഗിലൂടെ പ്രഭിര്‍ ദാസ് നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിതുറന്നത്. ക്രോസ് ബോള്‍ ഊഴം കാത്തു നിന്ന ഡഫി പന്ത് വലയിലാക്കി. കൂടുതല്‍ നേരം പന്ത് വരുതിയില്‍ വെച്ചത് ബഗാനായിരുന്നു. രണ്ടാം പകുതിയില്‍ പത്ത് മിനുട്ടാകുമ്പോഴേക്കും ബല്‍വന്ദിന് മികച്ച അവസരം ലഭിച്ചു. റെയ്‌നിയര്‍ ഇടത് വിംഗില്‍ നിന്ന് നല്‍കിയ ക്രോസ് ബോള്‍ ബല്‍വന്ദ് ഹെഡ് ചെയ്‌തെങ്കിലും അത് ഗോള്‍കീപ്പറെ പരീക്ഷിക്കുന്നതായില്ല.

എഴുപത്തൊന്നാം മിനുട്ടില്‍ ബഗാനെ ഞെട്ടിച്ചു കൊണ്ട് വലന്‍സിയ സ്‌പോട് കിക്ക് നേടിയെടുത്തു. പെനാല്‍റ്റി ബോക്‌സില്‍ സുഭാശിഷ് ബോസ് പന്ത് കൈകൊണ്ട് തൊട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. സമനില വഴങ്ങിയതിന് ശേഷം ബഗാന്‍ ഉണര്‍ന്നു കളിച്ചു. എന്നാല്‍ വിജയഗോള്‍ നേടാനായില്ല.

Story first published: Wednesday, February 22, 2017, 9:01 [IST]
Other articles published on Feb 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+