ജെജെ ഹാട്രിക്കടിച്ചു, ബഗാന്‍ എ എഫ് സി കപ്പ് ഗ്രൂപ്പ് റൗണ്ടില്‍!! ഇനിയാണ് കളി!!
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്ലബ്ബ് മോഹന്‍ ബഗാന്‍ എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. പ്ലേ ഓഫിലെ രണ്ടാം പാദത്തില്‍ മാലദ്വീപ് ക്ലബ്ബായ വലന്‍സിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബഗാന്‍ അനായാസം മുന്നേറിയത്. മാലദ്വീപില്‍ നടന്ന ആദ്യപാദം 1-1 ആയിരുന്നു. ഇരുപാദത്തിലുമായി 5-2നാണ് ബഗാന്റെ ജയം.

ഗ്രൂപ്പ് ഇയില്‍ ബെംഗളുരുവിനൊപ്പം
എ എഫ് സി കപ്പിന്റെ ഗ്രൂപ്പ് ഇയിലേക്കാണ് ബഗാന്റെ മുന്നേറ്റം. ഇന്ത്യന്‍ ക്ലബ്ബായ ബെംഗളുരു എഫ് സി, മസിയ, ധാക്ക അബാഹാനി ക്ലബ്ബുകളും ഗ്രൂപ്പ് ഇയിലുണ്ട്.

ജെജെ ഹാട്രിക്കില്‍....
ജെജെ ലാല്‍പെഖുലയുടെ ഹാട്രിക്കാണ് (2, 45, 82) ബഗാന് തകര്‍പ്പന്‍ ജയമൊരുക്കിയത്. എണ്‍പത്തേഴാം മിനുട്ടില്‍ സോണി നോര്‍ദെയാണ് നാലാം ഗോള്‍ നേടിയത്. ഗോഡ്‌ഫ്രെ ഒമോദുവാണ് വലന്‍സിയയുടെ ആശ്വാസ ഗോളടിച്ചത്.ബഗാന്‍ കോച്ച് സഞ്‌ജോയ് സെന്‍ അറ്റാക്കിംഗില്‍ സോണി നോര്‍ദെ, എഡ്വോര്‍ഡോ ഫെറേറ എന്നിവര്‍ക്ക് മുന്നിലായി ബല്‍വന്ദ് സിംഗിനെയും ജെജെ ലാല്‍പെഖുലയെയും പരീക്ഷിച്ചു.

ഗോളടിച്ചു കൊണ്ട് തുടക്കം..
ആദ്യ പാദത്തിലേത് പോലെ ആദ്യ മിനുട്ടുകളില്‍ തന്നെ ബഗാന്‍ ലീഡെടുത്തു. രണ്ടാം മിനുട്ടില്‍ പ്രഭിര്‍ ദാസിന്റെ കോര്‍ണര്‍ കിക്കില്‍ ഉരുത്തിരിഞ്ഞ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ജെജെ എക്കൗണ്ട് തുറന്നത്. ബല്‍വന്ദ് സിംഗിന്റെ പാസിലാണ് ജെജെയുടെ രണ്ടാം ഗോള്‍. ഷോട്ട് ക്രോസ് ബാറിന്റെ അടിഭാഗത്ത് തട്ടി വലക്കുള്ളില്‍ കയറി. ആദ്യപകുതിക്ക് പിരിയുമ്പോള്‍ സ്‌കോര്‍ 2-0.

രണ്ടാം പകുതിയില്‍ തിരിച്ചടി...
രണ്ടാം പകുതിയില്‍, അമ്പത്തിരണ്ടാം മിനുട്ടില്‍ ബഗാന്‍ ഡിഫന്‍ഡര്‍മാരായ അനസ് എടത്തൊടിക്കക്കും എഡ്വോര്‍ഡോക്കും മധ്യത്തില്‍ ലോംഗ് ബോള്‍ കൃത്യമായി സ്വീകരിച്ച ഒമോഡു ഗോളി ദേബ്ജിത്തിന് അവസരമേതും നല്‍കാതെ ഫിനിഷ് ചെയ്തു, 2-1.

ജെജെ ഹാട്രിക്ക് നേടുന്നു...
ജെജെയുടെ ഹാട്രിക്കാണ് അടുത്തത്. കാസുമിയും പ്രഭിര്‍ ദാസും നടത്തിയ ആസൂത്രിത മുന്നേറ്റം. പ്രഭിറിന്റെ ക്രോസ് ബോക്‌സിനുള്ളിലേക്ക്. ഡൈവിംഗ് ഹെഡറിലൂടെ ജെജെ വലക്കുള്ളിലാക്കി, 3-1. മത്സരം അവസാനിക്കാന്‍ മൂന്ന് മിനുട്ട് ശേഷിക്കെ സോണി നോര്‍ദെയിലൂടെ ബഗാന്‍ ജയം ആധികാരികമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications