കപ്പിലെ തോല്‍വിക്ക് ലീഗിലും തിരിച്ചടിക്കാനായില്ല, മിലാന് മുന്നില്‍ ടൊറിനോക്ക് നിരാശ തന്നെ!!
മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ എ സി മിലാന് ഉഗ്രന്‍ സമനില. ടൊറിനോക്കെതിരെ രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷം സമനില പൊരുതിയെടുക്കുകയായിരുന്നു മിലാന്‍ (2-2). ഇരുപത്തൊന്നാം മിനുട്ടില്‍ ബെലോട്ടിയും ഇരുപത്താറാം മിനുട്ടില്‍ ബെനാസിയും ടൊറിനോയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിലാണ് മിലാന്‍ തിരിച്ചടിച്ചത്. അമ്പത്തഞ്ചാം മിനുട്ടില്‍ ബെര്‍ടോലാചിയും അറുപതാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ബാക്കയും മിലാന് ജീവശ്വാസമേകി. എണ്‍പത്തൊമ്പതാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് മിലാന്‍ താരം റൊമനോലി പുറത്തായി.

മിലാന്‍ അഞ്ചാം സ്ഥാനത്ത്..
പത്തൊമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മിലാന്‍ മുപ്പത്തേഴ് പോയിന്റുമായി ലീഗ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ്. മിലാനേക്കാള്‍ എട്ട് പോയിന്റ് മുകളിലാണ് ഒന്നാം സ്ഥാനത്തുള്ള യുവെന്റസ്. പത്തൊമ്പതാം റൗണ്ട് മത്സരം ബാക്കിയുള്ളതിനാല്‍ യുവെന്റസിന് ലീഡ് വര്‍ധിപ്പിക്കാനുള്ള അവസരമുണ്ട്. എ എസ് റോമ(44), നാപോളി (41), ലാസിയോ (40) എന്നിവരാണ് മിലാന് മുകളിലുള്ളത്.

ബെലോട്ടിയുടെ പതിനാലാം ഗോള്‍..
ടൊറിനോക്ക് വേണ്ടി ഇറ്റാലിയന്‍ ലീഗ് സീസണില്‍ ആന്ദ്രെ ബെലോട്ടി നേടുന്ന പതിനാലാം ഗോളാണിത്. ലീഗില്‍ ഇരുപത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടൊറിനോ മുപ്പത് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. ബെലോട്ടിയുടെ ഗോളുകളിലാണ് ടൊറിനോയുടെ പ്രതീക്ഷ.

പതിനേഴുകാരന്റെ പെനാല്‍റ്റി സേവ്...
എ സി മിലാന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയി ഡൊനാറുമ്മക്ക് പ്രായം പതിനേഴ്. ടൊറിനോ 2-0 ന് മുന്നിട്ട് നില്‍ക്കുമ്പോള്‍ മിലാന്‍ ഒരു പെനാല്‍റ്റി വഴങ്ങി. ആദം ലാജിക്‌സ് എടുത്ത പെനാല്‍റ്റി കിക്ക് ഡൊനാറുമ്മ ഡൈവ് ചെയ്ത് തട്ടിയിട്ടു. ഇല്ലെങ്കില്‍ മിലാന്‍ ആദ്യ പകുതിയില്‍ തന്നെ കാല്‍ഡസന്‍ ഗോളുകള്‍ക്ക് പിറകിലാകുമായിരുന്നു.

ടൊറിനോക്ക് മിലാന്‍ ബാലികേറാമല..
ഇറ്റാലിയന്‍ കപ്പില്‍ നോക്കൗട്ട് റൗണ്ടില്‍ എ സി മിലാനോട് തോറ്റാണ് ടൊറിനോ പുറത്തായത്. ഇപ്പോഴിതായ സീരി എ ലീഗിലും മിലാനെ വീഴ്ത്താന്‍ കഴിയാതെ ടൊറിനോ നിരാശരായിരിക്കുന്നു. ഹോം ഗ്രൗണ്ടില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്നിട്ടും ജയം കൈവിട്ടത് വിശ്വസിക്കാനാകാതെ നില്‍ക്കുകയായിരുന്നു മത്സരശേഷം കളിക്കാര്‍.

ഗോള്‍ നില
ടൊറിനോ 2-2 എ സി മിലാന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications