Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയില്‍ ഐഎസ്എല്‍ കളിക്കാനെത്തിയ ടിം കാഹില്‍ ഓസ്‌ട്രേലിയിയില്‍ വെച്ച് കോലിയെ പിടികൂടി

സിഡ്‌നി: ഇത്തവണ ഐഎസ്എല്‍ ടൂര്‍ണമെന്റില്‍ കളിക്കാനെത്തിയ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ താരം ടിം കാഹില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയെ സ്വന്തം നാട്ടില്‍വെച്ച് കണ്ടുമുട്ടി. ഓസ്‌ട്രേലിയയ്‌ക്കെതിരെ പരമ്പര കളിക്കാനെത്തിയപ്പോഴാണ് കോലിയും കാഹിലും കണ്ടുമുട്ടിയത്. കോലിക്കൊപ്പമുള്ള ചിത്രം കാഹില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

വിരാട് കോലിയെ കണ്ടുമുട്ടിയതില്‍ സന്തോഷിക്കുന്നു. കളിക്കളത്തിനകത്തും പുറത്തും ഇന്ത്യയ്ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളെ ബഹുമാനിക്കുന്നതായും ഇന്ത്യയില്‍ ഫുട്‌ബോളിനെ പിന്തുണയ്ക്കുന്ന കോലിയുടെ പ്രവര്‍ത്തിയെ വിലമതിക്കുന്നതായും താരം പറഞ്ഞു. നേരത്തെ തന്നെ കാഹില്‍ തന്റെ ക്രിക്കറ്റ് പ്രേമം വെളിപ്പെടുത്തിയിരുന്നു. കളിയോടുള്ള കോലിയുടെ സമീപനത്തെയും താരം പുകഴ്ത്തി.

timcahill

ജംഷേദ്പൂര്‍ എഫ്‌സിക്കുവേണ്ടി കളിക്കുന്ന കാഹില്‍ ഇത്തവണ ആറ് തവണ ടീമിനായി കളത്തിലിറങ്ങിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഒരു ഗോളും നേടി. പതിനൊന്ന് പോയന്റുമായി ലീഗില്‍ നാലാമതാണ് കാഹിലിന്റെ ടീം. ഓസ്‌ട്രേലിയയ്ക്കുവേണ്ടിയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ഗോളടിച്ചുകൂട്ടിയ വെറ്ററന്‍ താരം വിരാട് കോലി കഠിനാധ്വാനിയാണെന്നാണ് പറയുന്നു.

കളിയോടുള്ള കോലിയുടെ അര്‍പ്പണം അമ്പരപ്പിക്കുന്നതാണെന്നാണ് കാഹിലിന്റെ പക്ഷം. ആര്‍ക്കും പിന്തുടരാവുന്ന നല്ലൊരു മാതൃകയാണ് കോലി. കളിക്കളത്തിനകത്തും പുറത്തും ഏറെ പ്രവര്‍ത്തനങ്ങള്‍ താരം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ താന്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുടരാറുമുണ്ട്. എങ്ങിനെയാണ് കോലി ഈ രീതിയില്‍ വളര്‍ന്നുവന്നത് എന്ന കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ അദ്ദേഹത്തോടുളള മതിപ്പ് വര്‍ദ്ധിച്ചെന്നും കാഹില്‍ പറഞ്ഞു.

Story first published: Sunday, November 18, 2018, 17:40 [IST]
Other articles published on Nov 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+