Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ഞെട്ടിച്ച് ജോര്‍ദാന്‍

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ജോര്‍ദാന്‍ തോല്‍പ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജോര്‍ദാന്റെ വിജയം. മത്സരത്തിന്റെ 26-ാം മിനിറ്റില്‍ അനസ് ബാനി യസീന്‍ ജോര്‍ദാനുവേണ്ടി വലകുലുക്കി. കോര്‍ണറില്‍നിന്നുമെത്തിയ പന്ത് അനസ് വലയിലാക്കുകയായിരുന്നു.

Jordan

ഓസ്‌ട്രേലിയയുടെ പ്രതിരോധത്തിലെ പാളിച്ച തുറന്നുകാട്ടുന്നതായിരുന്നു ജോര്‍ദാന്റെ ഗോള്‍. പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ ഓടിക്കയറിയ അനസ് ഉയര്‍ന്നുചാടി പന്ത് വലയ്ക്കകത്താക്കി. പിന്നീട് കളിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞെങ്കിലും ഓസ്‌ട്രേലിയ ഗോള്‍ അവസരങ്ങളൊരുക്കുന്നതില്‍ പരാജയപ്പെട്ടു. അതേസമയം, മിന്നലാക്രമണങ്ങളിലൂടെ ഓസ്‌ട്രേലിയന്‍ പ്രതിരോധത്തെ പലവട്ടം വിറപ്പിക്കാന്‍ ജോര്‍ദാന് കഴിഞ്ഞു.

മത്സരത്തിന്റെ രണ്ടാം പകുതിയിലും ഓസ്‌ട്രേലിയയാണ് കളിയില്‍ മേധാവിത്വം കാട്ടിയത്. മുന്നേറ്റനിരയില്‍ നിരന്തരം പന്തെത്തിക്കുന്നതില്‍ മധ്യനിര വിജയം കണ്ടു. എന്നാല്‍, ജോര്‍ദാന്റെ കരുത്തുറ്റ പ്രതിരോധത്തില്‍ത്തട്ടിയും അവസരങ്ങള്‍ പാഴാക്കിയും ഓസ്‌ട്രേലിയ തോല്‍വിയിലേക്ക് നീങ്ങുകയായിരുന്നു. മത്സരത്തിന്റെ അവസാന സെക്കന്റിലും ഓസ്‌ട്രേലിയ ഗോളിനടുത്തെത്തി. ജോര്‍ദാന്‍ ഗോളിയുടെ സമയോചിതമായ ഇടപെടലാണ് ടീമിനെ രക്ഷിച്ചത്.

Story first published: Sunday, January 6, 2019, 21:23 [IST]
Other articles published on Jan 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+