കോപ്പ അമേരിക്ക 2020: അടുത്ത കോപ്പ നിറയ്ക്കാന്‍ ഓസീസും വരുന്നു... ഒപ്പം ഖത്തറും
റിയോ ജി ജനയ്‌റോ: 2020ല്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പിലെ അതിഥി ടീമുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായി. ഓസ്‌ട്രേലിയയും ഖത്തറുമാണ് ലാറ്റിന്‍ ശക്തികള്‍ക്കൊപ്പം മാറ്റുരയ്ക്കാനെത്തുന്ന അതിഥി ടീമുകള്‍. കോപ്പയില്‍ പങ്കെടുക്കാനുള്ള ക്ഷണം ഓസീസും ഖത്തറും സ്വീകരിക്കുകയായിരുന്നു. ഇതാദ്യമായാണ് ഓസീസ് കോപ്പയില്‍ പന്തു തട്ടാനെത്തുന്നത്. എന്നാല്‍ ഖത്തറിന്റെ തുടര്‍ച്ചയായ രണ്ടാം ടൂര്‍ണമെന്റായിരിക്കും 2020ലേത്. ശനിയാഴ്ച ബ്രസീലില്‍ ആരംഭിക്കുന്ന കോപ്പയിലും അതിഥികളായി ഖത്തര്‍ മല്‍സരിക്കുന്നുണ്ട്.

2020ലെ കോപ്പയ്ക്കു അര്‍ജന്റീനയും കൊളംബിയയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയായിരിക്കും ലാറ്റിന്‍ ചാംപ്യന്‍മാരെ കണ്ടെത്താനുള്ള ടൂര്‍ണമെന്റ്. 10 ലാറ്റിനമേരിക്കന്‍ ടീമുകളും രണ്ടു അതിഥി രാജ്യങ്ങളുമടക്കം 12 ടീമുകളാണ് അടുത്ത കോപ്പയില്‍ പോരിനിറങ്ങുന്നത്.
ചരിത്രത്തിലാദ്യമായി കോപ്പയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓസ്‌ട്രേലിയ ചെയര്‍മാന്‍ഡ ക്രിസ് നിക്കു പറഞ്ഞു. ഇത്രയും വലിയൊരു ടൂര്‍ണമെന്റിന്റെ ഭാഗമാവാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ്. കഴിഞ്ഞ ആറു മാസത്തോളമായി അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഊര്‍ജിത ശ്രമങ്ങളാണ് ഫെഡറേഷന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്നും നിക്കു വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications