Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബയേണ്‍ മ്യൂണിക്കിനെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് ഔഡി കപ്പ് കിരീടം ടോട്ടനത്തിന്

മ്യൂണിക്ക്: പുതിയ സീസണിനിലേക്കുള്ള കാല്‍വെപ്പ് കിരീട നേട്ടത്തോടെ ഗംഭീരമാക്കി ടോട്ടനം. ഔഡി കപ്പ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് ടോട്ടനം കിരീടത്തില്‍ മുത്തമിട്ടത്. കരുത്തുറ്റ ജര്‍മനെ നിരയെ നിശ്ചിത സമയത്ത് ടോട്ടനം 2-2 എന്ന നിലയില്‍ തളച്ചിട്ടതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. ആവേശം നിറഞ്ഞ ഷൂട്ടൗട്ടില്‍ 6-5നാണ് സ്പര്‍സ് നിര കിരീടം സ്വന്തമാക്കിയത്.

സ്വന്തം തട്ടകത്തില്‍ കരുത്തുറ്റ ടീമുമായാണ് ബയേണിറങ്ങിയത്. കൈയടിച്ച് ആര്‍ത്തുവിളിക്കാന്‍ 76,500 കാണികളുമുണ്ടായിരുന്നു.4-1-4-1 എന്ന പതിവില്‍ നിന്ന് വ്യത്യസ്തമായ ശൈലിയാണ് ബയേണ്‍ സ്വീകരിച്ചത്. മറുവശത്ത് ലൂക്കാസിനെ മുഖ്യ സ്‌ട്രൈക്കറാക്കി 4-2-3-1ഫോര്‍മേഷനില്‍ ടോട്ടനവും ഇറങ്ങി. ഹോം ഗ്രൗണ്ടിന്റെ ആധിപത്യത്തില്‍ പന്തടക്കത്തില്‍ ബയേണ്‍ കരുത്തുകാട്ടിയപ്പോള്‍ ആക്രമണത്തില്‍ ടോട്ടനം മുന്നിട്ട് നിന്നു. 19ാം മിനുട്ടില്‍ ബയേണിനെ ഞെട്ടിച്ച് ടോട്ടനം അക്കൗണ്ട് തുറന്നു. എന്‍ കൊഡുവിന്റെ അസിസ്റ്റില്‍ എറിക് ലമീലയാണ് വലതുളച്ചത്. ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താനും ടോട്ടനത്തിനായി.

tottenham

രണ്ടാം പകുതിയില്‍ പകരക്കാരെ ഇറക്കി ഇരുകൂട്ടരും തന്ത്രം മെനഞ്ഞു.59ാം മിനുട്ടില്‍ ഹാരി കെയ്‌നിന്റെ അസിസ്റ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ടോട്ടനത്തിന്റെ ലീഡുയര്‍ത്തി. രണ്ട് ഗോള്‍ വഴങ്ങിയതോടെ പ്രത്യാക്രമണം കടുപ്പിച്ച ആതിഥേയര്‍ 61ാം മിനുട്ടില്‍ ആദ്യ ഗോള്‍ മടക്കി.ജാന്‍ ഫീറ്റി ആര്‍പ്പാണ് ഗോള്‍ നേടിയത്. 82ാം മിനുട്ടില്‍ ടോട്ടനത്തിന്റെ വിജയ പ്രതീക്ഷയെ തകിടം മറിച്ച് ബയേണ്‍ സമനില പിടിച്ചു.അല്‍ഫോന്‍സോ ഡേവിയാണ് പന്ത് പോസ്റ്റിലാക്കിയത്. നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായതോടെ ഷൂട്ടൗട്ടിലേക്ക്.

ഷൂട്ടൗട്ടില്‍ ടോട്ടനത്തിന് വേണ്ടി ആല്‍ഡര്‍വെറീല്‍ഡ്,ഹാരി കെയ്ന്‍,സണ്‍ ഹ്യൂങ് മിന്‍,റോളിസ്,സ്‌കിപ്പ്,ടന്‍ഗന്‍ക എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ക്രിസ്റ്റിയന്‍ എറിക്‌സണ് മാത്രം പിഴച്ചു. ബയേണിനുവേണ്ടി അല്‍കാന്‍ഡറ,മുള്ളര്‍,സാഞ്ചസ്,ലെവന്‍ഡോസ്‌കി,സര്‍പ്രീത് സിങ് എന്നിവര്‍ ഗോള്‍ നേടിയെങ്കിലും ആല്‍ബയ്ക്കും ബോട്ടെങിനും ലക്ഷ്യം പിഴച്ചതോടെ കിരീടം ടോട്ടനത്തിന് മുന്നില്‍ അടിയറവ് വെക്കേണ്ടി വന്നു.

Story first published: Thursday, August 1, 2019, 17:29 [IST]
Other articles published on Aug 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+