Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഔഡി കപ്പ് ഫുട്‌ബോള്‍: ബയേണ്‍ മ്യൂണിക്ക് ഫൈനലില്‍

മ്യൂണിക്ക്: ഔഡി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബയേണ്‍ മ്യൂണിക്ക് ഫൈനലില്‍.സെമിയില്‍ ഇസ്താന്‍ബുള്‍ ക്ലബ്ബ് ഫെനര്‍ബാച്ചിയെ ഒന്നിനെതിരേ ആറ് ഗോളിന് തകര്‍ത്താണ് ബയേണിന്റെ ഫൈനല്‍ പ്രവേളനം. സ്വന്തം തട്ടകത്തില്‍ ബയേണ്‍ നിര നിറഞ്ഞാടിയപ്പോള്‍ പരിചയസമ്പന്നരല്ലാത്ത ഫെനര്‍ബാച്ചിക്ക് തലകുനിക്കേണ്ടി വന്നു. ആധികാരികമായിരുന്നു ബയേണിന്റെ ജയം. 4-3-3 ഫോര്‍മേഷനിലിറങ്ങിയ ബയേണിനെതിരേ തുടക്കസമയത്ത് മികച്ച പ്രതിരോധം തീര്‍ക്കാന്‍ ഫെനര്‍ബാച്ചിക്ക് സാധിച്ചെങ്കിലും അത് നിലനിര്‍ത്താനായില്ല.

bayern

20ാം മിനുട്ടില്‍ സെര്‍ജി ഗ്നാബ്രിയെ പിന്‍വലിച്ച് തോമസ് മുള്ളറെ ബയേണ്‍ കളത്തിലിറക്കിയത് മത്സരത്തില്‍ നിര്‍ണ്ണായകമായി. 22ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയുടെ അസിസ്റ്റില്‍ റെനാറ്റോ സാഞ്ചസ് ബയേണിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു.ആറ് മിനുട്ടിനുള്ളില്‍ ഗൊറീഡ്‌സകയിലൂടെ ബയേണ്‍ ലീഡുയര്‍ത്തി. ഫെനര്‍ബാച്ചി ഗോള്‍പോസ്റ്റിലേക്ക് ബയേണ്‍ താരങ്ങള്‍ കടന്നാക്രമിച്ചതോടെ സന്ദര്‍ശകരുടെ പ്രതിരോധം പൊളിഞ്ഞു.31ാം മിനുട്ടില്‍ തോമസ് മുള്ളര്‍ ആതിഥേയര്‍ക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചപ്പോള്‍ 40ാം മിനുട്ടില്‍ കോമാന്‍ നാലാം ഗോള്‍ നേടി. 44ാം മിനുട്ടില്‍ അനുവധിച്ചുകിട്ടിയ പെനാല്‍റ്റി വലയിലാക്കി തോമസ് മുള്ളര്‍ ഗോള്‍പട്ടികയില്‍ അഞ്ചാം ഗോളും നിറച്ചു.

58ാം മിനുട്ടില്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കി ബയേണിന് ആറാം ഗോളും മുള്ളര്‍ സമ്മാനിച്ചു. ആശ്വാസ ഗോളിനായി കിണഞ്ഞ് പരിശ്രമിച്ച ഫെനര്‍ബാച്ചിക്ക് വേണ്ടി 64ാം മിനുട്ടില്‍ മാക്‌സ് ക്രൂസ് ഒരു ഗോള്‍ മടക്കി. ഫൈനലിലെ ബയേണിന്റെ എതിരാളികളെ ഇന്നറിയാം.രണ്ടാം സെമിയില്‍ റയല്‍ മാഡ്രിഡുമായും ഫെനര്‍ബാച്ചി ഏറ്റുമുട്ടും.ഇതിലെ വിജയിയാവും കലാശപ്പോരില്‍ ബയേണിന്റെ എതിരാളിയാവുക.നിലവിലെ സാഹചര്യത്തില്‍ റയല്‍ മാഡ്രിഡിനാണ് മുന്‍തൂക്കം.എന്നാല്‍ പ്രീ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് റയല്‍ പുറത്തെടുക്കുന്നത്.

Story first published: Wednesday, July 31, 2019, 18:19 [IST]
Other articles published on Jul 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+