മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്‌ബോളില്‍ ബയേണ്‍മ്യൂണിക്കിനെതിരെ ബൊറൂസിയ ഡോട്മുണ്ടിന് ജയം (1-0). പിയറി എമെറിക് ഓബമെയാംഗാണ് ബൊറൂസിയക്ക് ഹോംഗ്രൗണ്ട് ജയം സമ്മാനിച്ചത്. 2012 ഏപ്രിലിന് ശേഷം ആദ്യമായാണ് ബൊറൂസിയ ഹോം ഗ്രൗണ്ടില്‍ ബയേണിനെതിരെ ബുണ്ടസ് ലിഗ ജയം കരസ്ഥമാക്കുന്നത്. സീസണില്‍ ബയേണിന്റെ ആദ്യ ലീഗ് തോല്‍വിയാണിത്.
പതിനൊന്ന് മത്സരങ്ങളില്‍ 27 പോയിന്റുമായി ആര്‍ ബി ലൈപ്ഷിസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ബയേണിന് 24 പോയിന്റാണുള്ളത്. മൂന്ന് പോയിന്റ് അകലത്തില്‍ രണ്ടാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്‍മാര്‍. 21 പോയിന്റുമായി ബൊറൂസിയ മൂന്നാം സ്ഥാനത്തേക്ക് കയറി. ബയേണുമായുള്ള പോയിന്റ് അകലം കുറയ്ക്കുവാനും ബൊറുസിയക്ക് സാധിച്ചു.

ഗോള്‍ നില
ബൊറുസിയ ഡോട്മുണ്ട് 1-0 ബയേണ്‍ മ്യൂണിക്
എഫ് എസ് വി മെയിന്‍സ് 4-2 സ്‌പോര്‍ട് ക്ലബ്ബ്
മോന്‍ചെന്‍ഗ്ലാഡ്ബാച് 1-2 എഫ് സി കൊളൊണ്‍
എഫ് സി ഓഗ്‌സ്ബര്‍ഗ് 0-0 ഹെര്‍ത ബെര്‍ലിന്‍
എഫ് സി ഡാര്‍മ്‌സ്റ്റാഡ് 0-1 എഫ് സി ഇഗ്ലോസ്റ്റാഡ്
വോള്‍സ്ബര്‍ഗ് 0-1 ഷാല്‍ക്കെ