Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ കരുത്തനായ പ്രതിരോധനിരതാരം ഡിഗോ ഗോഡിന്‍ ടീം വിടുന്നു

മാഡ്രിഡ്: സമീപകാലത്ത് അത്‌ലറ്റിക്കോ മാഡ്രിഡ് നടത്തിയ മുന്നേറ്റങ്ങള്‍ക്ക് കരുത്തായിരുന്ന പ്രതിരോധനിരതാരം ഡീഗോ ഗോഡിന്‍ ടീം വിടുന്നു. നീണ്ട ഒന്‍പതുവര്‍ഷത്തെ അതുല്യമായ പ്രകടനത്തിനുശേഷമാണ് യുറുഗ്വന്‍താരം ടീം വിടുന്നതായി പ്രഖ്യാപിച്ചത്. അത്‌ലറ്റിക്കോയ്ക്കായി 387 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ക്ലബ്ബുമായുള്ള കരാര്‍ ഈ സീസണോടുകൂടി അവസാനിക്കും. കരാര്‍ പുതുക്കാന്‍ ഗോഡിന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.

diego-godin

ഇറ്റാലിയന്‍ ടീം ഇന്റര്‍മിലാനിലേക്കാണ് ഗോഡിന്റെ ചുവടുമാറ്റമെന്നാണ് സൂചന. അത്ലറ്റികോയ്‌ക്കൊപ്പം ഒരു സ്പാനിഷ് ലീഗ്, രണ്ട് തവണ യൂറോപ്പ ലീഗ്, കിങ്സ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങള്‍ നേടിയ ഗോഡിന്‍ രണ്ട് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും കളിച്ചു. രണ്ടുതവണ ഫൈനലില്‍ കപ്പു നഷ്ടപ്പെട്ടത് ഗോഡിനെ കടുത്ത നിരാശയിലാഴ്ത്തിയിരുന്നു.

സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിരോധനിര കളിക്കാരില്‍ ഒരാളാണ് ഗോഡിന്‍. 2010-ലാണ് സ്പാനിഷ് ക്ലബ് വിയ്യാറയലില്‍ നിന്ന് ഗോഡിന്‍ അത്‌ലെറ്റിക്കോയില്‍ എത്തുന്നത്. ഇതിനുശേഷം ടീമിന്റെ കുതിപ്പിന്റെ ചാലകശക്തിയായിരുന്നു പിന്നീട് ക്യാപ്റ്റന്‍ കൂടിയായ ഗോഡിന്‍. ടീമിനുവേണ്ടി 27 ഗോളുകള്‍ നേടിയിട്ടുണ്ട്. 2014ല്‍ അത്‌ലറ്റിക്കോ ലാ ലീഗ കിരീടം നേടിയത് ഗോഡിന്റെ സമനില ഗോളിലായിരുന്നു. അന്ന് ബാഴ്‌സലോണയെ 1-1ന് സമനിലയില്‍ തളച്ചതോടെയാണ് 18 വര്‍ഷത്തിനുശേഷം ആദ്യമായി അത്‌ലറ്റിക്കോ ലാ ലീഗ കിരീടം നേടുന്നത്. ഗോഡിന്റെ കൂടുമാറ്റം അത്‌ലറ്റിക്കോയ്ക്ക് കനത്ത തിരിച്ചടിയാകും. മറ്റൊരു പ്രതിരോധ കളിക്കാരന്‍ ലൂക്കാസ് ഹെര്‍ണാണ്ടസ് ബയേണ്‍ മ്യൂണിക്കിലേക്ക് പോകാന്‍ കരാറിലേര്‍പ്പെട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന സീസണില്‍ ടീമില്‍ അഴിച്ചുപണിയുണ്ടാകുമെന്നുറപ്പാണ്.

Story first published: Wednesday, May 8, 2019, 9:54 [IST]
Other articles published on May 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+