Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെനാല്‍റ്റി ഗോളുകളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വീണു, റയല്‍ സോസിഡാഡിന് ജയം

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരാനുള്ള അവസരം അത്‌ലറ്റിക്കോ മാഡ്രിഡ് നഷ്ടപ്പെടുത്തി. റയല്‍സോസിഡാഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെട്ടു. പതിനൊന്ന് മത്സരങ്ങളില്‍ 21 പോയിന്റുമായി അത്‌ലറ്റിക്കോ നാലാം സ്ഥാനത്ത്. ജയിച്ചിരുന്നെങ്കില്‍ റയല്‍മാഡ്രിഡിനെ പിന്തള്ളി ഡിയഗോ സിമിയോണിയുടെ ടീമിന് ഒന്നാം സ്ഥാനത്തേക്ക് കയറാമായിരുന്നു.

barca

മെക്‌സിക്കന്‍ സ്‌ട്രൈക്കര്‍ കാര്‍ലോസ് വേലയും ഡാ സില്‍വയും റയല്‍ സോസിഡാഡിനായി സ്‌കോര്‍ ചെയ്തു. രണ്ടും പെനാല്‍റ്റിയിലൂടെ ആയിരുന്നു. ഗ്രനഡയും ഡിപ്പോര്‍ട്ടിവ ലാ കൊരുനയും 1-1ന് സമനിലയില്‍ പിരിഞ്ഞു. പത്ത് മത്സരങ്ങളില്‍ 24 പോയിന്റോടെ ഒന്നാംസ്ഥാനത്തുള്ള റയല്‍മാഡ്രിഡ് ഇന്ന് ലെഗാനെസിനെ നേരിടും. 22 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണ ഇന്ന് സെവിയ്യക്കെതിരെ ഇറങ്ങും.

ഗോള്‍ നില

റയല്‍ സോസിഡാഡ് 2-0 അത്‌ലറ്റിക്കോ മാഡ്രിഡ്

ഗ്രനഡ 1-1 ഡിപ്പോര്‍ട്ടിവോ ല കൊരുന

Story first published: Sunday, November 6, 2016, 8:51 [IST]
Other articles published on Nov 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+