Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍സ് ലീഗ്: 4 ടീമുകള്‍ കൂടി പ്രീക്വാര്‍ട്ടറില്‍, ക്ലാസിക്കില്‍ ലിവര്‍പൂളിനെ വീഴ്ത്തി പിഎസ്ജി

1

പാരീസ്/ ആംസ്റ്റര്‍ഡാം: നാലു ടീമുകള്‍ കൂടി യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലിലേക്കു ടിക്കറ്റെടുത്തു. സ്‌പെയിനില്‍ നിന്നുള്ള അത്‌ലറ്റികോ മാഡ്രിഡ്, ജര്‍മന്‍ ടീമുകളായ ബൊറൂസ്യ ഡോട്മുണ്ട്, ഷാല്‍ക്കെ, പോര്‍ച്ചുഗീസ് ടീം എഫ്‌സി പോര്‍ട്ടോ എന്നിവരാണ് ഒരു റൗണ്ട് ബാക്കിനില്‍ക്കെ നോക്കൗട്ട് റൗണ്ടില്‍ ഇടം പിടിച്ചത്. അഞ്ചാം റൗണ്ട് മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ അത്‌ലറ്റികോ മാഡ്രിഡ് മൊണാക്കോയെ തോല്‍പ്പിച്ചപ്പോള്‍ ഡോട്മുണ്ടിനെ ക്ലബ്ബ് ബ്രൂഗെ ഗോള്‍രഹിതമായി കുരുക്കി. ഗ്രൂപ്പ് ബിയില്‍ ബാഴ്‌സലോണ 2-1ന് പിഎസ്‌വി ഐന്തോവനെയും ടോട്ടനം ഹോട്‌സ്പര്‍ 1-0ന് ഇന്റര്‍മിലാനെയും ഗ്രൂപ്പ് സിയില്‍ പിഎസ്ജി 2-1ന് ലിവര്‍പൂളിനെയും നാപ്പോളി 3-1ന് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെയും ഗ്രൂപ്പ് ഡിയില്‍ പോര്‍ട്ടോ 3-1ന് ഷാല്‍ക്കെയെയും ലോക്കോമോട്ടീവ് മോസ്‌കോ 2-0ന് ഗലാത്സരെയെയും പരാജയപ്പെടുത്തി.

മൊണാക്കോയ്‌ക്കെതിരേ ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ 25 മിനിറ്റാവുമ്പോഴേക്കും രണ്ടു ഗോളുകള്‍ മൊണാക്കോയുടെ വലയ്ക്കുള്ളിലെത്തിച്ച് അത്‌ലറ്റികോ വിജയമുറപ്പിച്ചിരുന്നു. രണ്ടാം മിനിറ്റില്‍ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ അത്‌ലറ്റികോ 24ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാന്റെ ഗോളില്‍ കളി വരുതിയിലാക്കി. ഗ്രൂപ്പ് ബിയില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെയും ജെറാര്‍ഡ് പിക്വെയുടെയും ഗോളുകള്‍ക്കാണ് ബാഴ്‌സ പിഎസ്‌വിയെ കീഴടക്കിയത്. ഇന്ററിനെതിരേ നിശ്ചിതസമയം തീരാന്‍ 10 മിനിറ്റുള്ളപ്പോള്‍ ക്രിസ്റ്റിയന്‍ എറിക്‌സണിന്റെ വകായിരുന്നു ടോട്ടനത്തിന്റെ വിജയഗോള്‍.

ഗ്രൂപ്പ് സിയിലെ കരുത്തരുടെ പോരാട്ടത്തില്‍ യുവാന്‍ ബെര്‍നെറ്റിന്റെയും (13ാം മിനിറ്റ്) സൂപ്പര്‍ താരം നെയ്മറുടെയും (37) ഗോളുകളാണ് ലിവര്‍പൂളിനതിരേ പിഎസ്ജിക്കു ജയം നേടിക്കൊടുത്തത്. ഒന്നാം പകുതി തീരുന്നതിനു തൊട്ടുമുമ്പ് ജെയിംസ് മില്‍നര്‍ പെനല്‍റ്റിയിലൂടെ റെഡ്‌സിന്റെ ഗോള്‍ മടക്കി. ഇതോടെ ഈ ഗ്രൂപ്പിലെ അവസാന റൗണ്ട് മല്‍സരം നിര്‍ണാകമായി മാറി. നാപ്പോളി (9 പോയിന്റ്), പിഎസ്ജി (8), ലിവര്‍പൂള്‍ (6) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. അവസാന റൗണ്ടില്‍ നാപ്പോളിയെ തോല്‍പ്പിച്ചാല്‍ മാത്രമേ നിലവിലെ റണ്ണറപ്പായ ലിവര്‍പൂളിന് പ്രീക്വാര്‍ട്ടറിലേക്കു മുന്നറാന്‍ സാധിക്കുകയുള്ളൂ.

Story first published: Thursday, November 29, 2018, 11:10 [IST]
Other articles published on Nov 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+