Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലാഗയെ വീഴ്ത്തിയ അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌പെയ്‌നില്‍ മൂന്നാം സ്ഥാനത്തേക്ക്, കോക്കെയും ലൂയിസും ഗോളടിച്ചു !!

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ മലാഗയെ കീഴടക്കി അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തേക്ക് കയറി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജയം. എയ്ബര്‍, അത്‌ലറ്റിക്കോ ബില്‍ബാവോ ടീമുകളും ജയം കണ്ടു. റയല്‍ സോസിഡാഡ് ലെഗാനസുമായി സമനിലയില്‍ പിരിഞ്ഞു.

മലാഗയുടെ തട്ടകത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് ജയമൊരുക്കിയത് കോക്കെ (26)യും ഫിലിപ് ലൂയി (74)സും ചേര്‍ന്നാണ്. ഏഴ് സ്ഥിരം കളിക്കാരില്ലാതെയാണ് ഡിയഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡ് കളത്തിലിറങ്ങിയത്. പരുക്കും സസ്‌പെന്‍ഷനും മാഡ്രിഡ് ക്ലബ്ബിനെ വലച്ചപ്പോള്‍ അര്‍ഹിക്കുന്ന ജയമാണ് അവര്‍ നേടിയെടുത്തത്. ഫെര്‍നാണ്ടോ ടോറസ് രണ്ട് ഗോളിനും വഴിയൊരുക്കി മികച്ച പ്രകടനം കാഴ്ചവെച്ചു.

atleticomadrid

പിഴവുകള്‍ വരുത്താതെ നോക്കിയെന്നതാണ് പ്രധാനം. രണ്ടാം പകുതിയില്‍ ഫിലിപ് നേടിയ മനോഹരമായ ഗോളില്‍ മത്സരം വരുതിയിലായി - കോച്ച് സിമിയോണ മത്സരശേഷം പറഞ്ഞു.

29 മത്സരങ്ങളില്‍ 58 പോയിന്റുമായാണ് അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 27 മത്സരങ്ങളില്‍ 65 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് ഒന്നാംസ്ഥാനത്ത്. 28 മത്സരങ്ങളില്‍ നിന്ന് 63 പോയിന്റുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്തും.

football

ഗോള്‍ നില

മലാഗ 0-2 അ.മാഡ്രിഡ്

വിയ്യാറയല്‍ 2-3 എയ്ബര്‍

ഒസാസുന 1-2 അ.ബില്‍ബാവോ

റയല്‍ സോസിഡാഡ് 1-1 ലെഗാനെസ്

Story first published: Sunday, April 2, 2017, 17:56 [IST]
Other articles published on Apr 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+