Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ ലീഗ്: വെങറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി; ആഴ്‌സനല്‍ വീണു, അത്‌ലറ്റികോ ഫൈനലില്‍

മാഡ്രിഡ്: കിരീടനേട്ടത്തോടെ ആഴ്‌സനലില്‍ നിന്ന് പടിയിറങ്ങാമെന്നുള്ള ആഴ്‌സന്‍ വെങറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. യുവേഫ യൂറോപ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റികോ മാഡ്രിഡിനോട് തോറ്റ് പുറത്തായതോടെയാണ് സീസണിലെ ഏക കിരീടമെന്ന ആഴ്‌സനലിന്റെയും പരിശീലകന്‍ വെങറിന്റേയും മോഹങ്ങള്‍ക്ക് വിരാമമായത്. ഈ സീസണിനു ശേഷം 22 വര്‍ഷത്തെ ആഴ്‌സനല്‍ പരിശീലകസ്ഥാനം വെങര്‍ ഒഴിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ എഫ്എ കപ്പും എഫ്എ കമ്മ്യൂണിറ്റി ഷീല്‍ഡുമടക്കം രണ്ടു കിരീടങ്ങള്‍ ടീമിന് നേടിക്കൊടുത്ത വെങര്‍ ഈ സീസണില്‍ ഒരു കിരീടം പോലും ആഴ്‌സനലിന് നേടിക്കൊടുക്കാതെയാണ് പടിയിറങ്ങാനൊരുങ്ങുന്നത്. കഴിഞ്ഞ മൂന്ന് സീസണിലും ഏതെങ്കിലും ടൂര്‍ണമെന്റുകളില്‍ കിരീടം നേടിയിരുന്ന ടീമായിരുന്നു ആഴ്‌സനല്‍. ഇത്തവണ ആ പതിവ് തെറ്റിച്ചാണ് 68കാരനായ വെങറിന്റെ പടിയിറക്കം.


ഗണ്ണേഴ്‌സ് വീണത് കോസ്റ്റയുടെ ഒരടിയില്‍

യൂറോപ ലീഗിന്റെ രണ്ടാംപാദ സെമിഫൈനലില്‍ ഒന്നാംപാദത്തിലെ എവേ ഗോളിന്റെ മുന്‍തൂക്കമുണ്ടായതിനാല്‍ ഗോള്‍രഹിത സമനില മാത്രം മതിയായിരുന്നു അത്‌ലറ്റികോയ്ക്ക്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ആഴ്‌സനലിന്റെ തട്ടകത്തില്‍ നടന്ന ഒന്നാംപാദ സെമിഫൈനലില്‍ ഇരു ടീമും 1-1ന് പിരിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഫൈനലിലെത്താന്‍ അത്‌ലറ്റികോയ്ക്ക് ഗോള്‍രഹിത സമനിലയും ആഴ്‌സനലിന് വിജയവുമായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍, സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഡിഗോ കോസ്റ്റ 45ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ അത്‌ലറ്റികോ ആഴ്‌സനലിന്റെ പുറത്തേക്കുള്ള വഴി ഉറപ്പിക്കുകയായിരുന്നു. ഇരുപാദങ്ങളില്‍ നേടിയ 1-2ന്റെ വിജയവുമായി അത്‌ലറ്റികോ ചരിത്രത്തിലെ തങ്ങളുടെ മൂന്നാം യൂറോപ ലീഗ് ഫൈനലിലേക്ക് ടിക്കറ്റെടുക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതോടെ യൂറോപ ലീഗിലെ ആഴ്‌സനലിന്റെ കന്നി ഫൈനല്‍ മോഹം കൂടിയാണ് അവസാനിച്ചത്.

diego

കിരീടപ്പോര് അത്‌ലറ്റികോയും മാഴ്‌സല്ലെയും തമ്മില്‍

യുവേഫ യൂറോപ ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ രണ്ട് തവണ ചാംപ്യന്‍മാരായ അത്‌ലറ്റികോയെ കാത്തിരിക്കുന്നത് ഫ്രഞ്ച് ക്ലബ്ബായ മാഴ്‌സല്ലെയാണ്. മെയ് 16നാണ് ടൂര്‍ണമെന്റിലെ കിരീടപ്പോരാട്ടം അരങ്ങേറുന്നത്. ഇരുപാദങ്ങളിലായി നടന്ന വാശിയേറിയ സെമിഫൈനലില്‍ ഓസ്ട്രിയന്‍ ക്ലബ്ബായ റെഡ് ബുള്‍ സാള്‍സ്ബര്‍ഗിനെ 2-3ന് പരാജയപ്പെടുത്തിയാണ് മഴ്‌സല്ലെ ഫൈനലിലേക്ക് മുന്നേറിയത്. സ്വന്തം തട്ടകത്തില്‍ നടന്ന ഒന്നാംപാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് സാള്‍സ്ബര്‍ഗിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് മാഴ്‌സല്ലെ എവേ മല്‍സരത്തിനിറങ്ങിയത്.

arsene

എന്നാല്‍, രണ്ടാംപാദത്തില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ തിരിച്ചടിച്ച സാള്‍സ്ബര്‍ഗ് നിശ്ചിത സമയത്ത് 2-0ന് മുന്നില്‍നിന്നു. ഇരുപാദങ്ങളിലുമായി നിശ്ചിത സമയത്ത് ഇരു ടീമും 2-2 ഗോള്‍ വീതം നേടി. ഇതോടെ മല്‍സരം അധികസമയത്തേക്ക് നീളുകയായിരുന്നു. അധികസമയത്തിലെ 116ാം മിനിറ്റില്‍ റൊളാന്‍ഡോ നേടിയ ഗോളിലൂടെ മാഴ്‌സല്ലെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ടിക്കറ്റുറപ്പിക്കുകയായിരുന്നു. നിശ്ചിത സമയത്ത് സാള്‍സ്ബര്‍ഗിന്റെ അമാന്‍ഡോ ഹയ്ദാരയും (53ാം മിനിറ്റ്) 65ാം മിനിറ്റിലെ മാഴ്‌സല്ലെയുടെ ബൗണ സറിന്റെ സെല്‍ഫ് ഗോളുമാണ് പോരാട്ടം അധികസമയത്തേക്ക് നീട്ടിയത്. 119ാം മിനിറ്റില്‍ ഹയ്ദാര ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തിരുന്നു. ചരിത്രത്തിലാദ്യമായാണ് മാഴ്‌സല്ലെ യൂറോപ ലീഗിന്റെ ഫൈനലിലേക്ക് പ്രവേശിക്കുന്നത്.

Story first published: Friday, May 4, 2018, 16:10 [IST]
Other articles published on May 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+