മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. പരുക്കേറ്റ സ്‌ട്രൈക്കര്‍ ഫെര്‍നാണ്ടോ ടോറസില്ലാതെ കളിക്കാനിറങ്ങിയ അത്‌ലറ്റിക്കോ ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വലന്‍സിയയെ തകര്‍ത്തു. ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രിസ്മാന്‍ (10, 83) ഡബിള്‍ നേടിയപ്പോള്‍ നാല്‍പ്പത്തെട്ടാം മിനുട്ടില്‍ ഗമെയ്‌റോയും മാഡ്രിഡ് ക്ലബ്ബിനായി ലക്ഷ്യംകണ്ടു. 26 മത്സരങ്ങളില്‍ 49 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്താണ്.
മലാഗയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച അത്‌ലറ്റിക്കോ ബില്‍ബാവോ 41 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് കയറി. അറുപത് പോയിന്റുമായി ബാഴ്‌സലോണയാണ് ലീഗില്‍ തലപ്പത്തുള്ളത്. ഒരു മത്സരം ബാഴ്‌സയേക്കാള്‍ കുറച്ച് കളിച്ച റയല്‍മാഡ്രിഡ് 59 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. 55 പോയിന്റുമായി സെവിയ്യ മൂന്നാം സ്ഥാനത്തുണ്ട്.

ഗോള്‍ നില
അ. മാഡ്രിഡ് 3-0 വലന്‍സിയ
സ്‌പോര്‍ട്ടിംഗ് ഗിയോണ്‍ 0-1 ഡിപ്പോര്‍ട്ടീവോ ല കൊരുന
ലാസ് പല്‍മാസ് 5-2 ഒസാസുന
അ. ബില്‍ബാവോ 1-0 മലാഗ